കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ 2 ഹൈ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപവും, ഗൊമേന്ത പടിയിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കൗൺസിലർമാരായ അഡ്വ.ജോസ് വർഗീസ്,കെ വി തോമസ്, സിബി സ്കറിയ, രമ്യ വിനോദ്,ജോണി കുര്യപ്പ്,കെ ജെ ജോർജ്, ഷോബി കെ സി,ഒ ഡി ബിജു, ജോണി പുളിക്കൽ, മാർട്ടിൻ കീഴെമാടൻ എന്നിവർ പങ്കെടുത്തു.
