കോതമംഗലം:അടിവാട് ഫുട്ബോൾ മേളക്കിടെ ഗാലറി തകർന്ന് അപകടത്തിൽപെട്ട് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. ആലുവ രാജഗിരി, തൊടുപുഴ ബേബി മെമ്മോറിയൽ, മുതലക്കുടം ഹോളി ഫാമിലി, കോതമംഗലം ബസേലിയോസ് എന്നീ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയാണ് സന്ദർശിച്ചത്.
പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, സിപിഐഎം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ക്ലബ്ബ് ഭാരവാഹികൾ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.
