കോതമംഗലം : മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം എക്സൈസ് സംഘം എട്ട് ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു.
കുട്ടമ്പുഴ മണികണ്ഠൻ ചാൽ ചപ്പാത്തിനു സമീപം പൊന്തക്കാട്ടിൽ നിന്നുമാണ് ഉടമസ്ഥാനില്ലാത്ത നിലയിൽ 8 ലിറ്റർ വാറ്റ് ചാരായം കണ്ടെടുത്തത്. പകൽ സമയത്തു പോലും കാട്ടാനകളുടെ ശല്യമുള്ള വനപ്രദേശത്ത് നിന്നാണ് വാറ്റ് ചാരായം കണ്ടെടുത്തത്.
മണികണ്ഠൻചാൽ പ്രദേശത്തുള്ള ആദിവാസി ഊരുകളിൽ വിൽപ്പന നടത്തുന്നത്തിനായി സൂക്ഷിച്ച ചാരായമാണെന്നാണ് സംശയിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.
കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിൻ്റെ നേത്യത്വത്തിലായിരുന്നു റെയ്ഡ്.
