Connect with us

Hi, what are you looking for?

NEWS

എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിൽ മികവ് തെളിയിച്ച് കോതമംഗലം എം. എ. കോളേജ്

m.a college kothamangalam

കോതമംഗലം: എഡ്യുക്കേഷൻ വേൾഡ് ഇന്ത്യയുടെ ഓട്ടോണോമസ് കോളേജസ് റാങ്കിംഗിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽ 3-ാം സ്ഥാനവും,ഇന്ത്യയിൽ 24-ാം സ്ഥാനവും കരസ്ഥമാക്കി കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജ്.മുൻവർഷവും കേരളത്തിലെ മികച്ച മൂന്നാമത്തെ കലാലയം എന്ന ബഹുമതി മാർ
അത്തനേഷ്യസ് കോളേജ് (ഓട്ടോണോമസ്) നേടിയിരുന്നു.
അക്കാദമികമായ പ്രശസ്തി, അധ്യാപകരുടെ കാര്യക്ഷമത, വിദ്യാർഥികള്‍ക്ക് ലഭിക്കുന്ന വ്യക്തിപരമായ ശ്രദ്ധ, നേതൃത്വ പാടവം, പാഠ്യപദ്ധതിയും അധ്യാപനശാസ്ത്രവും, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സുരക്ഷയും, വൃത്തിയും, സാമൂഹിക സേവനം, സാര്‍വദേശീയത, മാതാപിതാക്കളുടെ പങ്കാളിത്തം, അധ്യാപകരുടെ ക്ഷേമവും വികസനവും, കായിക വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, പ്ലേസ്മെന്റ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജുകളുടെ വിദ്യാഭ്യാസരംഗത്തെ മികവ് നിര്‍ണ്ണയിച്ച്, വിദ്യാഭ്യാസ മാഗസിനായ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ റാങ്കിങ് നല്‍കുന്നത്.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രഥമ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗിൽ – (കെ.ഐ.ആർ എഫ്.) 8-ാം സ്ഥാനവും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനവും കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജ് നേടി. 2021 മുതൽ തുടർച്ചയായാണ് യഥാക്രമം 56,86, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചത്.
ഉന്നതവിദ്യാഭ്യാസരംഗത്ത് മാർ അത്തനേഷ്യസ് കോളേജിൻ്റെ നേട്ടങ്ങൾ നിരവധിയാണ്. 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് പദവി എന്നിവ ലഭിച്ചു. 2010 ൽ നാക് എ ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി , 2017ൽ നാക് എ പ്ലസ് ഗ്രേഡ്, എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു.

അക്കാദമികരംഗത്തും കായികരംഗത്തും പരിസ്ഥിതിപ്രവർത്തനങ്ങളിലും നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കലാലയത്തിനുണ്ട്. പലതുള്ളി അവാർഡ് (2007),ദേശീയ പരിസ്ഥിതി സംരക്ഷണ അവാർഡ് (National Environmental Awareness Award (2008), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്റ്റ് വൺ ഗ്രീൻ ചാംപ്യൻ അവാർഡ് ( 2020 -21) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് (2022)മനോരമ ട്രോഫി (2019 , 2021), 2024 ലെ ഇൻ്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡ് എന്നിവ കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജ് കൈവരിച്ച നേട്ടങ്ങളിൽ സുപ്രധാനങ്ങളാണ്.
കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിൻ്റേത്.
നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.
2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , എന്നിവരും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.
റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് ആഗോളനിലവാരമുള്ള പഠനാവസരങ്ങൾ കോളേജ് ഒരുക്കുന്നു. 2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും 17 പി ജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും കോളേജിൽ ഉണ്ട്. കെൽട്രോൺ, അസാപ്, എൻ.എസ്.ഡി.സി സ്റ്റെഡ് കൗൺസിൽ തുടങ്ങിയവ നൽകുന്ന ഇരുപതിൽപരം ആഡ് ഓൺ കോഴ്സുകളും പഠിക്കാൻ കോളേജ് അവസരം ഒരുക്കുന്നുണ്ട്. ഓഫീസ് ഓട്ടോമേഷൻ മുതൽ സൈബർ സെക്യുരിറ്റി, മെഡിക്കൽ കോഡിംഗ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇതിലുണ്ട്. ഇംഗ്ലീഷ്ഭാഷാവിനിമയത്തിനുള്ള പ്രത്യേക പരിശീലനവും സിവിൽ സർവ്വീസ് കോച്ചിംഗും വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ലഭിക്കും. കോളേജിലെ ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് സെല്ലിൻ്റെ നേതൃത്വത്തിൽ 2024- 25 അക്കാദമിക വർഷം 170 വിദ്യാർത്ഥികൾക്കാണ് പഠനകാലത്ത് തൊഴിൽ നേടാൻ കഴിഞ്ഞത്.

You May Also Like

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

error: Content is protected !!