Connect with us

Hi, what are you looking for?

NEWS

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടി എം. എ കോളേജ് വിദ്യാർത്ഥി

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആദിശങ്കർ എസ് പുതിയമടം ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിന്റെ പട്ടികയിൽ ഇടം നേടി. രണ്ടാം വർഷ ബി. കോം മോഡൽ 3 ടാക്സേഷൻ വിദ്യാർത്ഥിയായ ആദിശങ്കർ, 2023 ൽ ആരംഭിച്ച വൺ പേഴ്സൺ കമ്പനിയായ ഗൈഡ്സ്റ്റോക്സ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (guidstox ventures Pvt. Ltd )എന്ന സംരംഭത്തിന്റെ സിഇഒ യും സ്ഥാപകനുമാണ്.ഓഹരി വ്യാപാരത്തെക്കുറിച്ചും, എന്താണ് ഒരു സ്റ്റോക്ക് ട്രെഡിങ് തന്ത്രമെന്നും, ഓഹരി വ്യാപാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം ഈ സംരംഭം വഴി ആദി ശങ്കർ പകർന്നു നൽകുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ തന്നെ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് മേഖലയിൽ ഒരു ഇ – ലേണിംഗ് കമ്പനി എന്ന ആശയം പ്രാവർത്തികമാക്കിയതിനു പിന്നാലെയാണ് ഈ യുവ സംരംഭകനെ തേടി ഈ സുവർണ്ണ നേട്ടം എത്തിയത്.

വിദ്യാർത്ഥി സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജിലെ ഇ ഡി ക്ലബ്‌ സംഘടിപ്പിച്ച സ്റ്റാർട്ട്‌ അപ് മിഷന്റെ പരിപാടിയിൽ ആദിശങ്കർ തന്റെ ആശയം അവതരിപ്പിക്കുകയും കോളേജിന്റെയും ക്ലാസ്സ്‌ ടീച്ചറായ ഷീബ സ്റ്റീഫന്റെ യും ഡിപ്പാർമെന്റിലെ മറ്റു അധ്യാപകരുടെയും പ്രേരണയും പിന്തുണയും കൊണ്ട് ഇങ്ങനെ ഒരു സംരംഭം ആരംഭിക്കുകയും ചെയ്തു.കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുവാറ്റുപുഴ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടന്റ്
കോതമംഗലം സൗത്ത് വെണ്ടുവഴി പുതിയമടം പി. സി. സുനിൽ കുമാറിന്റെയും, പോത്താനിക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. സംഗീതയുടെയും മകനാണ്. സഹോദരൻ അനിരുദ് കോതമംഗലം വിമലഗിരി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആദിശങ്കറിനെ എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറു ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക-അനധ്യാപകർ അഭിനന്ദിച്ചു.

You May Also Like

NEWS

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍...

NEWS

കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ...

NEWS

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....

NEWS

കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :  ഊന്നുകൽ കൊലപാതകം; റിമാൻ്റിലുള്ള പ്രതിയെ കോതമംഗലം കോടതിയിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി; മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം...

NEWS

കോതമംഗലം : കുത്തുകുഴി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ ഓണചന്ത ആരംഭിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷത...

NEWS

കോതമംഗലം : വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ഇടമലയാർ താളും കണ്ടം ആദിവാസി ഉന്നതിയിൽ 18 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 5 കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിങ് ഫെൻസിങ്ങ് ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൻ്റെ ആതിഥേയത്വത്തിൽ സിഐഎസ് സിഇ ( കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് ) സ്കൂളുകളുടെ ദേശീയതല ആർച്ചറി ചാംപ്യൻഷിപ്പിന് കോതമംഗലം എം. എ....

error: Content is protected !!