കോതമംഗലം : നെല്ലിക്കുഴി പീസ് വാലിയിൽ ലിഫ്റ്റിൽ കുടുങ്ങിയ 26-പേരെ രക്ഷപെടുത്തി കോതമംഗലം ഫയർ ഫോഴ്സ്.ഞായർ രാത്രി 8 മണിയോടെ നെല്ലിക്കുഴി പീസ് വാലി സന്ദർശിക്കുവാൻ എത്തിയ പെരുമ്പാവൂർ വാഴക്കുളം സ്വദേശികളായ യുവാക്കളാണ് ലിഫ്റ്റിൽ കുടുങ്ങിയത് .നാലാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറിയ ഉടനെ ലിഫ്റ്റ് 2-3 നിലകൾക്കിടയിൽ നിയന്ത്രണം നഷ്ടപെട്ട് ചെമ്പർ ചെരിഞ്ഞ നിലയിൽ പതിക്കുകയായിരുന്നു. കോതമംഗലത്ത് നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘം ഒന്നര മണിക്കൂറുകളൊളം പരിശ്രമത്തിന് ഒടുവിൽ ലിഫ്റ്റിന്റെ ചെമ്പർ പൊളിച്ച് 26 പേരെയും രക്ഷപ്പെടുത്തി.
ലിഫ്റ്റിൽ അകപ്പെട്ടവർക് ശ്വാസതടസം അനുഭവപെട്ടതിനെ തുടർന്ന് സേനന്ഗങ്ങൾ 3 ബി എ സെറ്റ് തുറന്നുവിട്ടു വായു സഞ്ചാരം ഉണ്ടാക്കി ശ്വാസ തടസ്സം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സതീഷ്ജോസ് സീനിയർ ഫയർ ഓഫീസർ സിദ്ധീഖ്ഇസ്മായിൽ ഫയർ ഓഫീസർ മാരായ വി.എം ഷാജി, പി.കെ ശ്രീജിത്ത്, എം. എ അംജിത്, എസ് ഷെഹീൻ ഹോംഗാർഡ് പി ബിനു എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്
