കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ നമ്പർ 57 അങ്കൻവാടിയിലെ വി.കെ സിന്ധു എന്നിവർക്കാണ് സംസ്ഥാന അവാർഡ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അവാർഡ് ജേതാക്കളെ ആദരിച്ചു. സംസ്ഥാന ത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്താണ് കോതമംഗലം. 206 അങ്കണവാടികളുള്ള കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ അങ്കണവാ ടികളും ഈ സമ്പത്തീക വർഷംകൊണ്ട് സ്മാർട് അങ്കണവ വാടികളായി മാറും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോമ്പി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേകര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, റ്റി.കെ കുഞ്ഞുമോൻ, ബിഡിഒ സി.ഒ അമിത, സി.ഡി. പി.ഒ മാരായ പിങ്കി കെ. അഗസ്റ്റിൻ, ജിഷ ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ മാരായ സ്വപ്ന മാത്യു, അനുപ്രിയ സജീവ്, സിന്ധു വി. ശങ്കർ, റ്റി.കെ വിമല, വി. ബിൻഡ്യ, ലിവിയ ലാൽജി, കെ.എച്ച് ഹസീന., എം.എസ് മുംതാസ്.,എ.എസ് ബിന്ദു ., രാജി എൻ. നായർ എന്നിവർ പ്രസംഗിച്ചു.
