കോതമംഗലം: റോഡരികിൽ കരിക്കുവിൽക്കുന്ന പെട്ടിക്കടയിലേക്ക് കാർ പാഞ്ഞുകയറി കരിക്ക് കച്ചവടം ചെയ്തിരുന്ന യുവതി മരിച്ചു; കോതമംഗലത്തിന് സമീപം കുത്തുകുഴിയിലാണ് സംഭവം. നെല്ലിമറ്റത്ത് വടകക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ശുഭ (33)യാണ് മരിച്ചത്. കടയിൽ കരിക്കുവിൽക്കുന്നതിനിടയിൽ വൈകിട്ടാണ് അപകടം.
കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി പെട്ടിക്കടയും തെറിപ്പിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഉടനെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടയിൽ സൂക്ഷിച്ചിരുന്ന കരിക്കുകളും, മറ്റ് സാധനങ്ങളും റോഡിൽ ചിതറി. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
