കോതമംഗലം: എം എ എഞ്ചിനീയറിങ് കോളേജിൽ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേഴ്സ് (എസ് എ ഇ )ക്ലബ്ബിന്റെ പത്താം വാർഷികവും, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ ഉത്ഘാടനവും ബോയിങ് ഇന്ത്യ ഡിസൈൻ എഞ്ചിനീയറിങ് മാനേജർ എസ് ശ്രീകാന്ത് നിർവഹിച്ചു.
കോസ്റ്റൽസ്റ്റാർ ബെൻസ് ഓപ്പറേഷൻസ് മാനേജർ കെ പി കിരണിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ പുതു തലമുറയിലെ ബെൻസ് കമ്പനി പുറത്തിറക്കുന്ന ഇലക്ട്രിക് കാറുകളുടെ ഡിസ്‌പ്ലെയോടൊപ്പം സാങ്കേതിക പ്രവർത്തനങ്ങൾ വിവരിച്ചുകൊണ്ടുള്ള ഏകദിന ശില്പശാലയും നടന്നു.
ആധുനിക കാലഘട്ടത്തിലെ ഇലക്ട്രിക് ബാറ്ററികളുടെ സാങ്കേതിക മികവിനെക്കുറിച്ചും ഭാവിയിലെ അതിന്റെ സാധ്യതകളെക്കുറിച്ചുമുള്ള പ്രത്യേക ക്ലാസുകളും ഇതോടൊപ്പം നടന്നു.
പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷൻ സ്റ്റാഫ് ഇൻചാർജ് ഡോ. ബിജു ചെറിയാൻ എബ്രഹാം, എസ് എ ഇ സ്റ്റാഫ് ഇൻചാർജ് ഡോ. ജോർജ്ജ്കുട്ടി എസ് മംഗലത്ത്, പ്രോഗ്രാം കൺവീനവർമാരായ ജെറിൻ ബിജു, എ ആർ ഹരി, ബെൻസൻ ഷാജു , അശ്വതി ചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
