കോതമംഗലം: കോതമംഗലം മതമൈത്രി സമിതിയുടെ 6-ആം വാർഷികവും, കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിൽ അച്ഛൻ യാത്രയയപ്പും നടത്തി. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ നടന്ന ചടങ്ങിൽ കോതമംഗലത്തെ വിവിധ രാഷ്ട്രീയ, സാമൂഹ്യ, മത നേതാക്കൾ പങ്കെടുത്തു.ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ മുഖ്യാതിഥിയായി.മുൻ മന്ത്രി ടി.യൂ കുരുവിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മതമൈത്രി സംരക്ഷണസമിതി ജനറൽ കൺവീനർ കെ.എ നൗഷാദ് സ്വാഗതവും, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ് നന്ദിയും അറിയിച്ചു. പള്ളി തർക്ക വിഷയത്തിൽ കോതമംഗലം മാർത്തോമ ചെറിയപള്ളി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019-ൽ, അന്നത്തെ വികാരി ഫാദർ ജോസ് പരത്തുവയലിലിന്റെ നേത്രതത്തിൽ മത മൈത്രി സമതി രൂപീക്കരിക്കുന്നത്. തുടർന്ന് പള്ളി സംരക്ഷണവുമായി ബന്ധപ്പെട്ട് മതമൈത്രി സമിതിയുടെ നിരവധി സമര പോരാട്ടങ്ങൾക്ക് കോതമംഗലം സാക്ഷ്യം വഹിക്കുന്ന ഉണ്ടായി.
ചടങ്ങിൽ കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിനെ കോതമംഗലം എംഎൽഎയുടെ യാത്രയയപ്പ് നൽകി. കോതമംഗലം മാർത്തോമ ചെറിയ പള്ളിയുടെ ചരിത്രത്തിൽ എന്നും വിസ്മരിക്കപ്പെടാത്ത പേരായിരിക്കും Fr. ജോസ് പരത്തുവയലിൽ, എന്നും മതമൈത്രിയുടെ സ്നേഹ പ്രചാരകൻ ആയിരുന്നു അദ്ദേഹം എന്നും MLA ആന്റണി ജോൺ അഭിപ്രായപ്പെട്ടു.സുസ്ത്യർഹമായ 7 സേവനത്തിനുശേഷം ആണ് Fr. ജോസ് പരത്തുവയലിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ നിന്ന് യാത്ര ആവുന്നത്.
