കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പാലമറ്റത്ത് കൊണ്ടിമറ്റംകോറിയ റോഡിലെ കലുങ്ക് ഭാഗികമായി തകര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തില്‍. കലുങ്കിലൂടേയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നിരവധി വീട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. കലുങ്കിന്റെ കരിങ്കല്‍കെട്ടിനും കോണ്‍ക്രീറ്റ് ഭിത്തിക്കും തകര്‍ച്ചയുണ്ടായിട്ടുണ്ട്. ഇടിഞ്ഞ്‌പൊളിഞ്ഞു വീഴാനുള്ള സാധ്യതയുള്ളതിനാലാണ് പഞ്ചായത്ത് അധികൃതര്‍ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥാപിച്ചത്. കലുങ്കിനോട് ചേര്‍ന്ന് റോഡില്‍ കുഴി രൂപപ്പെട്ടിരുന്നു. കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്നതു മൂലമാണ് ഈ കുഴി രൂപപ്പെട്ടതെന്നാണ് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. 15 വര്‍ഷത്തോളം മുന്പാണ് ഈ റോഡും കലുങ്കും നിര്‍മിച്ചത്. എത്രയും വേഗം കലുങ്ക് പുനര്‍നിര്‍മിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
