പോത്താനിക്കാട്: അടിവാട് എംവിഐപി കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു (45) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അടിവാട് തെക്കേ കവലക്കു സമീപം എംവിഐപി കനാലില്‍ വെള്ളത്തില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായര്‍ രാത്രി മുതല്‍ ബിനുവിനെ കാണാനില്ലായിരുന്നു. വീടിനു സമീപത്തു കൂടി ഒഴുകുന്ന എംവിഐപി കനാലില്‍ വീണ് മരണം സംഭവിക്കുകയും മൃതദേഹം കനാലിലൂടെ ഒഴുകി അടിവാട് എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
