കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി ഡയറക്‌ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ ആവശ്യപ്പെടുന്നു.
ആനയും കടുവയും നാടുവാഴുന്ന ഇടമായി കേരളം മാറുന്നു. അടുത്ത കാലത്ത് നടന്ന വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്‌ടപ്പെട്ട എട്ടുപേരിൽ ആറു പേരും കൊല്ലപ്പെട്ടത് വനാതിർത്തിയിലല്ല ജനവാസമേഖലയിൽ വച്ചാണ്. വനാ തിർത്തിയിൽ താമസിക്കുന്ന കർഷക ജനതയിൽ ഭീതി വളർത്തണമെന്നും അവിടം ഒഴിഞ്ഞുപോകണമെന്നും ആരൊക്കെയോ ആഗ്രഹിക്കുന്നു എന്ന തോന്നൽ ശക്ത മാണ് എന്നതാണ് ഈ സംഭവങ്ങൾ കാണിക്കുന്നത്.
വന്യമൃഗശല്യം രൂക്ഷമാകുന്ന ഇടങ്ങളിൽ ആവശ്യമായ സംരക്ഷണ പദ്ധതി കൾ നടപ്പാക്കണം. മനുഷ്യജീവന് വില നിശ്ചയിച്ച് അവസാനിപ്പിക്കുന്ന പരിഹാര മാർഗമല്ല അവലംബിക്കേണ്ടത് ദുരന്തബാധിതരായ മനുഷ്യരുടെ രോധനത്തിൽ കരൾ പിടയുന്ന മനുഷ്യസ്നേഹികളുടെ പ്രതികരണങ്ങൾ മാത്രമാണ് വനംമന്ത്രി യുടെ സ്വസ്ഥത നഷ്‌ടപ്പെടുത്തുന്നത് എന്ന പ്രതികരണം തികച്ചും ക്രൂരമാണ്. പ്രതി കരണങ്ങൾ കുറയുന്ന കേരളസമൂഹത്തിലെ പ്രത്യാശ നൽകുന്ന ഇത്തരം പ്രതികര ണങ്ങളെ ഭയപ്പെടുത്തി അവസാനിപ്പിക്കാം എന്ന വനമന്ത്രിയുടെ പ്രതികരണത്തിൽ ഇൻഫാം സംസ്ഥാന സമിതി ശക്തമായി പ്രതിഷേധിക്കുന്നു.
വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിച്ചും അവയെ വനാതിർത്തിക്കുള്ളിൽ നിയ ന്ത്രിച്ചു നിർത്തിയും മനുഷ്യ- മൃഗ സംഘടനത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക ണം. അതിന് ആവശ്യമായ വനനിയമ ഭേദഗതികൾ വരുത്തി വനാതിർത്തിയിൽ കഴി യുന്ന കർഷകരെ സംരക്ഷിക്കണമെന്ന് ഇൻഫാം സംസ്ഥാന സമിതി സർക്കാരി നോട് ആവശ്യപ്പെടുന്നു
