കോതമംഗലം :- കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ 2.150 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. കോതമംഗലത്ത് വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച വിപണിയിൽ ഒരുലക്ഷം രൂപയിലേറെ വിലമതിക്കുന്ന 2.150 കിലോ ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ സാമ്രാട്ട് സേഖ് , ബബ്ലു ഹക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എക്സൈസ് സംഘം പ്രത്യേക നിരീക്ഷണം നടത്തിവരികയായിരുന്നു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ പി ബി ലിബു, എം റ്റി ബാബു, സിവിൽ എക്സൈസ് ഓഫീസർ മാരായ റസാക്ക് കെ എ, സോബിൻ, ജോസ്, ആസിഫ് മുഹമ്മദ്, ബിലാൽ പി സുൽഫി, ജോയൽ ജോർജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)