Connect with us

Hi, what are you looking for?

NEWS

സംസ്ഥാന ബഡ്ജറ്റ് :പെരുമ്പാവൂരിന് 1200 കോടി രൂപയുടെ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിച്ചു : എൽദോസ് കുന്നപ്പിള്ളി എംഎൽഎ .

 

 

പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജകമണ്ഡലത്തിന്റെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന 20 നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിൻറെ ബഡ്ജറ്റിലേക്ക് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .വരുന്ന ഫെബ്രുവരി ഏഴിന് നിയമസഭയിൽ അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ

നായരുപടി പീടിക – ചമ്പാരത്ത് കുന്ന് പാലം വരെ റോഡ്‌ (മഞ്ഞപ്പെട്ടി പോഞ്ഞാശ്ശേരി ch 2/750 – 4/480) (300 ലക്ഷം ) ,

കൂട്ടുമഠം മലമുറി വളയന്‍ചിറങ്ങര റോഡ്‌ ch 0/00 to 4/000 (380 ലക്ഷം ) എന്നീ റോഡുകൾ ഇടം പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ അറിയിച്ചു .

 

എം സി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ പെരുപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ,ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പെരുമ്പാവൂര്‍ ടൌണ്‍ അണ്ടര്‍ പാസ്സേജ് & ഫ്ലൈ ഓവറിന് (30000 ലക്ഷം ) പദ്ധതി സമർപ്പിച്ചിട്ടുണ്ട് .അതുപോലെ തിരക്കേറിയ മറ്റൊരു ജംഗ്ഷനായ വല്ലം ജംഗ്ഷന്‍ ‍വിപുലീകരണം & ഫ്ലൈ ഓവർ പൂർത്തിയാക്കുന്നതിന് 20000ലക്ഷം രൂപയുടെ പദ്ധതി ആവിഷ്കരിച്ച് സമർപ്പിച്ചിട്ടുണ്ട് .

പാലക്കാട്ടുതാഴം – വല്ലം മിനി ബൈപ്പാസിനായി 6000 ലക്ഷം രൂപയുടെ പദ്ധതിയും ,

ഓൾഡ് വല്ലം – വല്ലം കടവ് റോഡ് 1250 ലക്ഷം രൂപയുടെ പദ്ധതിയും ,

പെരുമ്പാവൂര്‍ ഫയര്‍ സ്റേഷനിൽ പുതിയ കെട്ടിടത്തിനും അനുബന്ധ സൗകര്യങ്ങൾക്കും ആയി 3900 ലക്ഷം രൂപയുടെ പദ്ധതിയും സമർപ്പിച്ചതായി എംഎൽഎ അറിയിച്ചു . സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന

പെരുമ്പാവൂര്‍ മിനി സിവില്‍ സ്റ്റേഷന് അനെക്സ് കെട്ടിടം പണിയുന്നതിനായി 4600 ലക്ഷവും , എറണാകുളം ജില്ലയിലെ ഏക പൗൾട്രി ഫാം ആയ റീജിയണൽ പൗൾട്ടറി ഫാ (കൂവപ്പടി ) മിന് ആധുനികവത്കരണത്തിനായി 1450 ലക്ഷം രൂപയും ,അല്ലപ്ര – വലമ്പൂര്‍ റോഡിനായി 1050 ലക്ഷം

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റ് നവീകരണത്തിനായി 1250 ലക്ഷം രൂപയുടെയും ,

പെരുമ്പാവൂര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും , ആധുനിക ടെസ്റ്റിംഗ് ഗ്രൗണ്ടിനുമായി 3100 ലക്ഷം രൂപയുടേയും പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട് .ആരോഗ്യ ടൂറിസം മേഖലയിൽ

ഒക്കല്‍ റിവര്‍ വാക് വേ നിർമ്മാണത്തിനായി 1100 ലക്ഷം രൂപയുടെ പദ്ധതികളും ,

കുറുപ്പംപടി ബസ് സ്റ്റാന്റ് നവീകരണത്തിനായി 1450 ലക്ഷം രൂപയുടെ പദ്ധതികളും ,

കെ എസ് ആര്‍ ടി സി ബസ് സ്റേഷന്‍ നവീകരണത്തിനായി 4500 ലക്ഷം രൂപയുടെ പദ്ധതികളും ,

പെരുമ്പാവൂര്‍ ആയുര്‍വേദ ആശുപത്രി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 4800 ലക്ഷം രൂപയും ,പാണിയേലി പോര് ടൂറിസം പദ്ധതി പൂർത്തീകരണത്തിനായി 3250 ലക്ഷം രൂപയുടെ പദ്ധതികളും .

ഓടക്കാലി പുല്‍തൈല ഗവേഷണ കേന്ദ്രം പുതിയ കെട്ടിടത്തിനും സൗന്ദര്യവൽക്കരണത്തിനുമായി 3650 ലക്ഷം രൂപയും ,

കോടനാട് ആന പരിശീലന കേന്ദ്രം പുനരുദ്ധാരണത്തിനായി 4750 ലക്ഷം രൂപയുടെ പദ്ധതികളും , വല്ലം റയോൺസിന്റെ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ

റയോണ്‍സ് ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കുന്നതിനായി 25000 ലക്ഷം രൂപയുടെ പദ്ധതികളും ഈ വർഷത്തെ ബഡ്ജറ്റിലേക്കായി സമർപ്പിച്ചിട്ടുണ്ടെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .

You May Also Like

error: Content is protected !!