കോതമംഗലം : സ്ത്രീകൾക്ക് പകുതി വിലക്ക് സ്‌കൂട്ടർ ലാപ്ടോപ് തയ്യൽ മെഷീൻ ഗൃഹോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നു എന്ന പദ്ധതി യുടെ പേരിൽ ആയിരക്കണക്കിന് ആളുകളിൽ നിന്നും പണം കൈപറ്റി തട്ടിപ്പ് നടത്തിയതിലെ ആദ്യ കണ്ണി മൂവാറ്റുപുഴയിൽ ഇന്നലെ അറസ്റ്റിലായി. വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തും ഇത്തരത്തിൽ പണമടച്ച നൂറ് കണക്കിന് കുടുംബങ്ങൾ ആശങ്കയിലായി. നാഷ്ണൽ എൻ ജി ഒ കോൺഫെഡറേഷൻ വഴിയാണ് പകുതി വിലക്ക് സാധനങ്ങൾ നൽകുന്നത് എന്ന് പറഞ്ഞാണ് വ്യാപകമായി പണം കൈപ്പറ്റിയത്. മുവാറ്റുപുഴയിൽ അറസ്റ്റിലായ അനന്തകൃഷ്‌ണൻ സ്വന്തമായി എൻ ജി ഒ രജിസ്റ്റർ ചെയ്ത് അതിലേക്കാണ് പണം സ്വീകരിച്ച് കോടികൾ തട്ടിപ്പ് നടത്തിയത്. കോതമംഗലത്തും ഇതുപോലെ എൻ ജി ഒ കോൺഫെഡറേഷനിൽ അംഗത്വമുണ്ടെന്നു കാട്ടി എൻ ജി ഒ സംഘടനകൾ പരസ്യം നൽകുകയും നിരവധി ആളുകളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. തുടക്കത്തിൽ പണമടച്ച കുറച്ച് പേർക്ക് സാധനങ്ങൾ വിതരണം ചെയ്യുകയും വിതരണ പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക മേഖലലയിലെ പ്രമുഖരെയും ജനപ്രതിനിധിനിധികളെയും വരെ പങ്കെടുപ്പിച്ച് വാർത്തയാക്കി പദ്ധതിക്ക് കൂടുതൽ വിശ്വാസ്യത ഉണ്ടെന്ന് വരുത്തി തീർത്തു. തുടർന്ന് ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ വ്യാപക പരസ്യം നൽകി പകുതി തുക സ്വീകരിച്ചു. പണം സ്വീകരിച്ച് മൂന്നു മാസത്തിനകം സാധനങ്ങൾ നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണമടച്ച് വർഷം ഒന്നാവാറായിട്ടും നിരവധി പേർക്ക് സാധനങ്ങൾ നൽകിയതുമില്ല.
അടുത്ത മാസം തരാം അതിന്റെ അടുത്ത മാസം തരാം എന്ന് പറഞ്ഞുകൊണ്ട് ഓരോ മാസം ഇവരെ ബന്ധപ്പെടുമ്പോഴും ഓരോ തിയതി പറഞ്ഞ് ഇവർ മാസങ്ങൾ തള്ളി നീക്കുകയാണ്. നാളിതുവരെയായിട്ടും പണമോ സാധനങ്ങളോ നൽകുവാൻ തയ്യാറായിട്ടില്ല.
ഇതേ തുടർന്ന് മുവാറ്റുപുഴയിൽ ലഭിച്ച പരാതിയിലാണ് ഇതിന്റെ കണ്ണികളിലൊ രാൾ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരുടെ സ്ഥാപനത്തിന്റെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു കഴിഞ്ഞു.
പദ്ധതിയുടെ പേരിൽ കോടികളാണ് ഇയാളുടെ സ്ഥാപനത്തിലേക്ക് വന്നത്. അതുപയോഗിച്ച് ഇയാൾ ആഡംബര വാഹനങ്ങളും പലയിടത്തും ഭൂമിയും വാങ്ങിയെന്നും വാർത്തകൾ വന്നു കഴിഞ്ഞു. സമാന രീതിയിൽ പണം സമ്പാദിക്കുന്ന മറ്റു കണ്ണികളും പല ഭാഗത്തും ഉള്ളതായി വാർത്ത വരുന്നു.
ഇയാൾ എൻ ജി ഒ കോൺഫെഡറേഷൻ നേതാവാണെന്നാണ് പറയുന്നത്. ഇയാളുടെ ടീമിൽ കൂടുതൽ പേരുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. സന്നദ്ധ സംഘടനയുടെയും സാംസ്‌കാരിക സംഘടനയുടെയും പല നേതാക്കളും വ്യക്തികളും അടുത്ത കാലത്തായി സ്വന്തമായി ഇത്തരത്തിലുള്ള എൻ ജി ഒ കൾ രജിസ്റ്റർ ചെയ്ത് ഇതിൽ അംഗത്വമെടുത്ത് പകുതി വിലക്ക് സാധനങ്ങൾ നൽകാമെന്ന് പറഞ്ഞുകൊണ്ട് ജനങ്ങളിൽ നിന്നും വ്യാപകമായി പണം സ്വീകരിക്കുന്നതായി കണ്ടുവരുന്നു. ലക്ഷങ്ങളും കഴിഞ്ഞ് കോടികളാണ് ഇവർക്ക് ഇതിലൂടെ അക്കൗണ്ടിലെത്തിയിട്ടുള്ളത്.
കൂടുതൽ പരാതി വന്നാൽ ഇവർ കുടുങ്ങുമെന്നുള്ളത് കൊണ്ട് ആരെങ്കിലും പരാതി നൽകയാൽ ഇവരുടെ ഏജന്റുമാർ അവരെ കണ്ട് കുറച്ച് തുക നൽകി അവരെ അനുനയിപ്പിച്ച് പരാതി മുന്നോട്ട് കൊണ്ടുപോകാതെ സമവായത്തിലെത്തിക്കുവാനുള്ള ശ്രമം നടത്തും.
പദ്ധതിയിൽ പണം അടച്ചവർക്ക് ഇനി എന്തെങ്കിലും തരത്തിൽ തുക തിരികെ ലഭിക്കണമെങ്കിൽ പോലീസിൽ പരാതി നൽകുക എന്ന മാർഗം മാത്രമാണ് മുന്നിലുള്ളത്.
അല്ലാത്തവരോട് അടുത്ത മാസം നൽകാം അതിനടുത്ത മാസം നൽകാം എന്ന് തിയതി പറഞ്ഞു പറ്റിച്ചു വിടുന്ന ഏർപ്പാടാണ് കാണുന്നത്. കോതമംഗലത്തുള്ള എൻ ജി ഒ കളുടെ പരസ്യം കണ്ട് പണമടച്ച നിരവധി പേർക്കും സാധനങ്ങൾ ലഭിച്ചിട്ടില്ല എന്ന വാർത്തയും വരുന്നുണ്ട്. തട്ടിപ്പ് വാർത്ത പുറത്ത് വന്നതോടെ കോതമംഗലത്തുള്ള ഏജൻസികളിലും പണമടച്ചവർ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
ഇപ്പോൾ അറസ്റ്റിലായ വ്യക്തിയുടെ അനുയായികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ളതായി സൂചനയുണ്ട്. അവരും സമാന മാർഗത്തിൽ പണം തട്ടുന്നു എന്ന വാർത്തയും ഉയർന്നു വരുന്നുണ്ട്. പരാതി കിട്ടിയാൽ കൂടുതൽ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍
പകുതി വിലയ്ക്ക് ഇരുചക്ര വാഹനം: കോടികളുടെ തട്ടിപ്പ് നടത്തിയ മുഖ്യപ്രതി പിടിയില്‍