കോതമംഗലം :ഡി.എ കുടിശിക ,ലീവ് സറണ്ടർ നിഷേധം , ശമ്പള പരിഷ്കരണ കുടിശ്ശിക തുടങ്ങി 65,000 കോടി രൂപയുടെ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കുക,പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക,മെഡിസെപ്പ് സർക്കാർ സഹായത്തോടെയും കുറ്റമറ്റ രീതിയിലും നടപ്പിലാക്കുക,പൊതുവിദ്യാഭ്യാസ മേഖലയിലേയും -ഉന്നത വിദ്യാഭ്യാസ മേഖലയിലെയും പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കൊണ്ട് സ്റ്റേറ്റ് എംപ്ലോയിസ് ആൻ്റ് ടീച്ചേഴ്സ് അസോസിയേഷൻ (സെറ്റൊ) യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പണിമുടക്കിൻ്റെ ഭാഗമായി കോതമംഗലം താലൂക്കിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും മിനി സിവിൽ സ്റ്റേഷനിൽ പ്രകടനവും സമ്മേളനവും നടത്തി. സംയുക്ത അധ്യാപസമിതി ജില്ലാ ചെയർമാൻ അജിമോൻ പൗലോസ് ഉത്ഘാടനം ചെയ്തു. സെറ്റൊ താലൂക്ക് ചെയർമാൻ എ. വൈ എൽദോ അധ്യക്ഷത വഹിച്ചു. കൺവീനർ രാജേഷ് പ്രഭാകർ, സെറ്റോ നേതാക്കളായ അബിൻസ് കരിം, മുരളി കണിശാം പറമ്പിൽ, ഷൈലജ ശിവൻ, ആന്തുലെ അലിയാർ സാഹിബ് ,ബെബിൻ കാക്കനാട്ട്, അജി പി. തോമസ്, ഷിജു പോൾ, പോൾസൺ തോമസ്, ബിജേഷ് എം,സുമ കെ.ആർ, ബിജു എം.കെ ,ജോയി പോൾ എ എന്നിവർ നേതൃത്വം നൽകി.