കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തിയാണ് 30 റോഡുകളുടെ നവീകരികരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്. കോതമംഗലം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും, നഗരസഭയിലുമായി 30 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനു വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നത്.
കോതമംഗലം മുൻസിപ്പാലിറ്റിയിൽ
വിളയാൽ – തെക്കേ വെണ്ടുവഴി റോഡ്- 19.5 ലക്ഷം, ഇലവനാട് – ചാലുങ്കൽ റോഡ് – 15 ലക്ഷം, കരിങ്ങഴ – ആലപ്പടി റോഡ് -19.5 ലക്ഷം, അമ്പലപ്പറമ്പ് – നാടുകാണി റോഡ് – 19.5 ലക്ഷം.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ:- മാളികേപ്പീടിക – ഇരമല്ലൂർ റോഡ്- 19.5 ലക്ഷം, ഹൈസ്കൂൾപ്പടി- കാട്ടാംകുഴി റോഡ് – 19.5 ലക്ഷം, മേയ്ക്കരപ്പടി – 314 റോഡ് – 15 ലക്ഷം, പള്ളിപ്പടി – 314 റോഡ് – 15 ലക്ഷം, വായനശാലപ്പടി – തോട്ടുമുഖം റോഡ് – 15 ലക്ഷം, തൃക്കാരിയൂർ- ആനക്കൂട്ടുങ്ങൾ റോഡ് -17 ലക്ഷം.
കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ:- ചേറങ്ങനാൽ – തൈക്കാവുംപടി റോഡ് – 38 ലക്ഷം, മുന്തൂർ – വടാശ്ശേരിപാടം റോഡ് -20 ലക്ഷം.
പിണ്ടിമന ഗ്രാമപഞ്ചായത്തിൽ:- മുത്തംകുഴി -അടിയോടി- ഹൈകോർട്ട് കവല റോഡ് – 20 ലക്ഷം, ഭൂതത്താൻക്കെട്ട് ഇല്ലിത്തണ്ട് റോഡ് – ഭൂതത്താൻക്കെട്ട് വേട്ടാമ്പാറ ഡീവിയേഷൻ റോഡ് – 22 ലക്ഷം.
കീരംപാറ ഗ്രാമപഞ്ചായത്തിൽ:- സെന്റ് ജോർജുംപ്പടി – കല്ലാനിക്കൽപ്പടി റോഡ് -15 ലക്ഷം, പാലമറ്റം – കഴുതപ്പാറ റോഡ്-20 ലക്ഷം.
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ:- താലിപ്പാറ – മാമലക്കണ്ടം റോഡ്- 20 ലക്ഷം, കൂവപ്പാറ മുസ്ലിം പള്ളി- ഫോറസ്റ്റ് റിംഗ് റോഡ് – 20 ലക്ഷം, ഞായപ്പിള്ളി കൊട്ടിശ്ശേരിക്കുടി- പലപ്പിള്ളിൽ റോഡ്-20 ലക്ഷം.
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ:- കോഴിപ്പിള്ളി പാലം -പള്ളിപ്പടി റോഡ്-41 ലക്ഷം, ഇടപ്പനപടി – പള്ളിക്കൽ കാവ് റോഡ് – 20 ലക്ഷം, മുട്ടത്തുപടി – പമ്പ് ഹൗസ് റീ ലിഫ്റ്റ് റോഡ് -20 ലക്ഷം.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൽ:- പുലിക്കുന്നേപ്പടി – മടിയറച്ചാൽ വെയ്റ്റിംഗ് ഷെഡ് റോഡ് -20 ലക്ഷം, മുളമാരിച്ചിറ – പൈമറ്റം റോഡ്- 19 ലക്ഷം, അമ്പിളി കവല – പരുത്തിമാലി റോഡ് -20 ലക്ഷം.
കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ:- നെല്ലിമറ്റം – കണ്ണാടിക്കോട് റോഡ് – 19.5 ലക്ഷം, നെല്ലിമറ്റം – നെടുമ്പാറ റോഡ്- 20 ലക്ഷം, പുത്തൻകുരിശ് – ആശാത്തിപ്പടി 17 ലക്ഷം , നായ്ക്കമാവുടിപ്പടി ഹൈസ്കൂൾ വട്ടോളിക്കുന്ന – 25 സെന്റ് യാക്കോബിറ്റ് പള്ളി റോഡ്-17 ലക്ഷം, ഊന്നുകൽ സ്റ്റേഡിയം – പറമ്പത്ത്പ്പടി റോഡ് – 17 ലക്ഷം എന്നിങ്ങനെ 30 റോഡുകളുടെ നവീകരണത്തിനായിട്ടാണ് 6 കോടി രൂപ അനുവദിച്ചിട്ടുള്ളതെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.