കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കുവാൻ തീരുമാനമായി .കരാറുകാരന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ച മൂലം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ കായിക വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമ പഞ്ചായത്ത് അധികൃതരും കരാറുകാരനുമടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തി.
സ്റ്റേഡിയം നവീകരണത്തിൽ ഗ്രൗണ്ട് ഡെവലപ്മെന്റ്,ഗ്യാലറി, ടോയ്ലെറ്റ് ബ്ലോക്ക്, ഡ്രൈനേജ്,റിട്ടൈനിംഗ് വാള്‍, ഫെന്‍സിംഗ്,ഫ്‌ളെഡ് ലൈറ്റ് അനുബന്ധ സിവില്‍ & ഇലക്ട്രിഫിക്കേഷന്‍ എന്നീ പ്രവർത്തികളാണ് ഉള്‍പ്പെടുത്തിയിരുന്നത്.എന്നാൽ ഗ്രൗണ്ട് ലെവലിംഗ്,ഇന്റർലോക്ക്, സ്റ്റേഡിയത്തിലെ പിൻ ഭാഗത്തെ ഡ്രൈനേജ് എന്നീ പ്രവർത്തികൾ നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല . ഈ പ്രവർത്തികൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത് . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, മീലാൻ ക്ലബ് പ്രസിഡന്റ് ബിന്നി എ ജോസ്, എ പി മുഹമ്മദ്,ഷെജീബ് എൻ എസ്,കായിക വകുപ്പ് എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ് എസ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ അഭിജിത്ത് എസ് , ആതിര ബാബു
എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.