കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ ബേബി നറുക്കിയിൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ ടോമി കെ കെ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് ഡയാലിസിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കോതമംഗലം നഗരസഭ വാർഡ് കൗൺസിലർ അഡ്വ. സിജു അബ്രാഹം , സഭ മാനേജിംഗ് കമ്മിറ്റി അംഗം പി കെ അവറാച്ചൻ, കുടുംബയൂണിറ്റ് കോ-ഓർ ഡിനേറ്റർ കെ റ്റി മത്തായി കുഞ്ഞ്, ട്രസ്റ്റി എ വി യാക്കോബ് ആറ്റാച്ചേരിൽ, കുടുംബ യൂണിറ്റ് സെക്രട്ടറി പി വി തോമസ് , സെക്രട്ടറി ഏലിയാസ് സി യു, ജയ്സൺ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു . സഹ വികാരി റവ. ഫാ. മാത്യൂസ് കുഴിവേലി പുറത്ത് സ്വാഗതവും, ട്രസ്റ്റി വി പി എൽദോസ് കൃതജ്ഞതയും രേഖപ്പെടുത്തി.