മൂവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ചൊവ്വാഴ്ച. ചൊവ്വാഴ്ച രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് എതൃത്തു പൂജ, 9.30ന് നെയ്മുദ്ര അഭിഷേകം, വാരപ്പെട്ടി ജയകൃഷ്ണമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, ഉച്ചപ്പൂജ, വൈകിട്ട് ദീപാരാധന, കളമെഴുത്തുംപാട്ട്, തുടര്‍ന്ന് എളവൂര്‍ അനില്‍കുമാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്ത് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
മകരവിളക്ക് കഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ച്ചയായ ജനുവരി 17ന് രാവിലെ 8ന് പാലച്ചുവട്ടിലെ ഭഗവതിക്ക് പൊങ്കാല നിവേദ്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭദ്രകാളി ദേവിയുടെ വടക്കേ നടയില്‍ വലിയ ഗുരുതി ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ക്ഷേത്രം മാനേജര്‍ അറിയിച്ചു.