കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര ശാസ്ത്രസമ്മേളനം സ്റ്റാം 25 സമാപിച്ചു.കോളേജിലെ ബസേലിയസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സ്വാഗതം ആശംസിച്ചു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ചു.
ഡോ. കൗകി ഒക്ക, ഡോ. നിലന്തി ബാലകൃഷ്ണൻ, ഡോ. ഇംതിയാസ് ഖമർ, ഡോ. യാസ്മിൻ അഹമദ്, ഡോ. അജയ് വാസുദേവ റാണ, ഡോ. സ്വാതി ദേസിറെഡ്ഡി, ഡോ. അനു യമുന ജോസഫ്, ഡോ. മേരിമോൾ മൂത്തേടൻ, ഡോ. സാനു മാത്യു സൈമൺ തുടങ്ങിയവർ സംസാരിച്ചു. 130 ൽ പരം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.മികച്ച ഓറൽ/പോസ്റ്റർ പ്രസന്റേഷനുകൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. എൽസെവിയർ സ്പോൺസർ ചെയ്ത എം. പി വർഗീസ് യുവ ഗവേഷക അവാർഡ്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഗവേഷണ വിദ്യാർത്ഥി ഷാൻ എബ്രഹാം സാമിന് ഡോ. വിന്നി വറുഗീസ് സമ്മാനിച്ചു.