Connect with us

Hi, what are you looking for?

NEWS

ഡീൻ കുര്യാക്കോസ് എം പി ഇടപെട്ടു;നാട്ടുകാരുടെ വഴിയടച്ച് ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്കുമാർ

 

കോതമംഗലം : പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെ തുടർന്ന്നേര്യമംഗലം വില്ലാംചിറയിൽ നാട്ടുകാരുടെ വഴിയടച്ച്

ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാറുകാർക്ക് നിർദ്ദേശം നല്കി.വില്ലാംചിറയിൽ

25 കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചാണ് ദേശീയപാത നവീകരണ പ്രവൃത്തികൾ നടന്നു വരുന്നത്. കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ ഇവർ പ്രതിഷേധവുമായി രംഗത്ത് എത്തി.

75 വർഷത്തിൽ അധികമായി ഉപയോഗിച്ചിരുന്ന

വഴികളാണ് നിർമ്മാണ പ്രവൃത്തികളെ തുടർന്ന് അടഞ്ഞു പോയതെന്ന് നാട്ടുകാർ പറഞ്ഞു. വില്ലാഞ്ചിറയിൽ ഒരു വശം അഗാധമായ കൊക്കയാണ്.

നിലവിലെ ദേശീയ പാതയിൽ നിന്ന് ചരിവിലൂടെ മൂന്നിടത്തായി നിർമ്മിച്ചിരുന്ന മൺപാതയാണ് 25 കുടുംബങ്ങൾ ഇക്കാലമത്രയും സഞ്ചാരമാർഗ്ഗമായി ഉപയോഗിച്ചിരുന്നത്. ദേശീയ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി 50 അടിയോളം താഴ്ചയിൽ നിന്ന് കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ചതോടെ കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗം അടഞ്ഞു പോകുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ

ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് കരാറുകാരുമായി നടത്തിയ

ചർച്ചയിൽ ഇവർക്കെല്ലാം റാമ്പ് കെട്ടി വഴി നൽകാമെന്ന് ഉറപ്പ് നല്കിയെങ്കിലും അത് പാലിച്ചില്ല. നിർമ്മാണ പ്രവൃത്തികളെ തുടർന്ന് ഇത്രയും കുടുംബങ്ങളുടെ കുടിവെള്ള വിതരണ പൈപ്പുകളും തകർന്നു. ഇതോടെ ഇവിടെ ശുദ്ധജല വിതരണവും മുടങ്ങി. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന്

കുടുംബങ്ങൾ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എം പി വിഷയത്തിൽ ഇടപെട്ടു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ എന്നിവരുമൊത്ത് സ്ഥലം സന്ദർശിച്ച് കുടുംബങ്ങളുടെ പരാതി പരിശോധിച്ചു. കുടുംബങ്ങളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ

തുടർന്ന് ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിൽ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ,

കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ,

മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് സൈജന്റ് ചാക്കോ, യുഡിഎഫ് നേര്യമംഗലം മണ്ഢലം ചെയർമാൻ ജെയ്മോൻ ജോസ്, കൺവീനർ പി എം എ കരീം എന്നിവർ നടത്തിയ ചർച്ചയിൽ വഴിയടച്ച് നിർമ്മാണ പ്രവൃത്തികൾ നടത്തരുതെന്ന്

പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാർ കമ്പനിക്ക് നിർദ്ദേശം നല്കി. കുടുംബങ്ങളുടെ സഞ്ചാരം സാധ്യമാക്കും വിധം റാമ്പ് നിർമ്മിച്ചു നല്കാനും തകർന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാനും

പ്രോജക്ട് ഡയറക്ടർ നിർദ്ദേശം നല്കി.

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കോതമംഗലം : കോതമംഗലത്ത് സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെതെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി നടപടിയെടുത്തു. സൈജൻ്റ് ചാക്കോ, എബി എബ്രാഹം എന്നിവർക്കെതിരെയാണ് നടപടി. കവളങ്ങാട്...

NEWS

കോതമംഗലം :പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള ” കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം വില്ലാംചിറയില്‍ നിയന്ത്രണംവിട്ട മിനി ലോറി ഡീന്‍ കുര്യാക്കോസ് എം.പി അടക്കമുള്ള ജനപ്രതിനിധികള്‍ നിന്നിടത്തേക്ക് പാഞ്ഞടുത്തെങ്കിലും ഓടിമാറാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ലോറി വരുന്നത് കണ്ട് ഓടിമാറുന്നതിനിടെ...

NEWS

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മൂന്നാമത് ത്രിദിന രാജ്യാന്തര ശാസ്ത്ര സമ്മേളനം “സ്റ്റാം 25” ന് തിരിതെളിഞ്ഞു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ്...

NEWS

കോതമംഗലം : തങ്കളം – കാക്കനാട് നാലുവരി പാതയ്ക്ക് സാധ്യത തെളിയുന്നു. നിലവിൽ കിഫ്‌ബി പദ്ധതിയായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന നാലുവരി പാതയുടെ പഴയ അലൈൻമെന്റ് ഐ ആർ സി മാനദണ്ഡം പ്രകാരം ഫീസിബിൾ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി സെന്റ് ആന്റണിസ് ദേവാലയത്തിലെ ഈ വർഷത്തെ ദനഹാതിരുനാൾ വിശ്വാസികൾക്ക് വൻദൃശ്യ വിരുന്നൊരുക്കി. യേശുക്രിസ്തുവിന്റെ സ്നാന തിരുന്നാൾ ഓർമയിൽ ആഘോഷിച്ചു പോരുന്ന ദനഹാതിരുനാൾ, പിണ്ടിപെരുനാൾ, രാക്കുളി പെരുനാൾ...

NEWS

കോതമംഗലം: എറണാകുളത്ത് ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് . എസ്. എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ,...

NEWS

കോതമംഗലം : സഹായിക്കാൻ ആരുമില്ലാത്തവരുടെ സങ്കടങ്ങളിൽ നന്മയുടെവെളിച്ചം പകരുമ്പോളാണ് ഏതൊരാഘോഷവും മനോഹരമാകുന്നത്. സഹപാഠിയുടെ പിറന്നാൾ ദിനത്തിൽ കരുതലിന്റെ പുതുവെളിച്ചവുമായി കാരുണ്യത്തിന്റെ തണലേകുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ അവസാനവർഷ സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾ....

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗി ബന്ധു സംഗമം നടന്നു.മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ...

NEWS

കോതമംഗലം:  49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൻറെ 49 മത് വാർഷിക ആഘോഷവും, 34 വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം സർവീസിൽ നിന്ന്...

NEWS

കുട്ടമ്പുഴ: തട്ടേക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ ECLAT 25 CONVOCATION പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ആലിസ് സിബി അധ്യക്ഷത വഹിച്ച യോഗത്തിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കാന്തി വെള്ളക്കയ്യൻ ഉദ്ഘാടന കർമ്മം...

error: Content is protected !!