കോതമംഗലം : കോതമംഗലം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രോഗി ബന്ധു സംഗമം നടന്നു.മുനിസിപ്പൽ പാർക്കിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ വിനോദ്,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ അഡ്വ. ജോസ് വർഗീസ്,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ സി,സേവ്യർ മാത്യു,ഹരി ഉഡുപ്പി, താലൂക്ക് ആശുപത്രി പി ആർ ഒ അനൂപ് എ പി ,പാലിയേറ്റിവ് കെയർ പ്രവർത്തനത്തിന് പിന്തുണ നൽകുന്ന ഇ വി എം ഗ്രൂപ്പിന്റെ ഭാരവാഹികളായ ഡോ സേവ്യർ മാത്യു ഇടക്കാട്ടുകുടിയിൽ, ജെയിംസ് മാത്യു ഇടയ്ക്കാട്ടുകുടി ,ബെന്നി ചിറ്റൂപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
2010 മുതൽ നഗര സഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ സജീവമായി പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. 2600 ലേറെ രോഗികൾ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്ത് പദ്ധതിയുടെ ഭാഗമായിരുന്നു. നിലവിൽ 409 പാലിയേറ്റീവ് പേഷ്യൻസിനാണ് വീടുകളിൽ എത്തി കൃത്യമായ പരിചരണവും ആവശ്യമായ മരുന്നുകളും മറ്റ് അനുബന്ധ സൗകര്യങ്ങളൊക്കെ ഒരുക്കി നൽകുന്നത്.
