കോതമംഗലം : പറവൂരിൽ നടക്കുന്ന കിസാൻ സഭ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്
നടത്തിയ കൊടിമര ജാഥക്ക് കോതമംഗലം മണ്ഡലത്തിലെ
നെല്ലിക്കുഴിയിൽ
സ്വീകരണം നൽകി. കാർഷിക ഉൽപന്നങ്ങളായ വാഴക്കുല, പയർ, മത്തങ്ങ ,കുബളങ്ങ , പച്ചമുളക്, ഇഞ്ചി എന്നിവ നൽകിയാണ് ജാഥയെ വരവേറ്റത്. കർഷകരും കർഷക തൊഴിലാളികളും അടക്കമുള്ളവർ ജാഥയെ വരവേറ്റു. ജാഥ ക്യാപ്റ്റൻ കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ കെ ശിവൻ, ജാഥ ഡയറക്ടർ പ്രസിഡൻ്റ് എ പി ഷാജി, ജാഥാംഗങ്ങളായ കെ വി രവീന്ദ്രൻ, ടി മുരുകേഷ്, ജയശ്രീ ടീച്ചർ, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം പി കെ രാജേഷ്, കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം റ്റി എം ഹാരിസ്, സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, കിസാൻ സഭ മണ്ഡലം സെക്രട്ടറി
എം എസ് അലിയാർ , എം എസ് ജോർജ്, പി എം ശിവൻ, പി എ അനസ്, ജി കെ നായർ,
അഡ്വ. മാർട്ടിൻസണ്ണി, റ്റി എച്ച് നൗഷാദ്,
പി എം അബ്ദുൾ സലാം, കെ ബി അൻസാർ,ശോഭ വിനയൻ, രവീന്ദ്രൻ താഴേക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കിസാൻ സഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൊടിമര ജാഥയ്ക്ക് നെല്ലിക്കുഴിയിൽ നൽകിയ സ്വീകരണത്തിൽ ജാഥക്യാപ്റ്റൻ കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ കെ ശിവന് സംഘാടക സമിതി ചെയർമാൻ പി റ്റി ബെന്നി വാഴക്കുല നൽകി സ്വീകരിക്കുന്നു
