കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ എ എ റഹീം എം പി (രാജ്യസഭ)സന്ദർശിച്ചു.ആന്റണി ജോൺ എം എൽ എ,എഫ് ഐ ടി ചെയർമാൻ ആർ അനിൽ കുമാർ, യുവ ജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,സി പി എം ലോക്കൽ സെക്രട്ടറി വി വി ജോണി, പഞ്ചായത്ത് അംഗം ബിനേഷ് നാരായണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
