കോതമംഗലം: ക്രിസ്തുമസിന് ശാന്തിയുടെയും പ്രത്യാശയുടെയും സന്ദേശത്തോടൊപ്പം ദാരിദ്ര്യത്തിന്റെയും അതിജീവനത്തിന്റെയും സന്ദേശം കൂടി ഉണ്ട് എന്ന് ഡോക്ടര്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ.
കോതമംഗലം കല സാംസ്കാരിക സംഘടനയുടെ ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഉദ്ഘാടനം
ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യവും പ്രതിസന്ധികളും പ്രയാസങ്ങളും അതിജീവിച്ച് കന്യക മറിയം പുല്‍ക്കൂട്ടില്‍ ദൈവജാതനെ പ്രസവിക്കുമ്പോള്‍ അതിനുവേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങളും അതിജീവനത്തിന് വേണ്ടി ഏറ്റെടുത്ത കഷ്ടപ്പാടുകളും കൂടി ക്രിസ്മസ് ആഘോഷവേളയില്‍ സ്മരിക്കേണ്ടതും ചിന്തിക്കേണ്ടതുമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. അന്നത്തെ ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത കൊണ്ടു ജനങ്ങള്‍ ഏറെ പട്ടിണിയിലും ദാരിദ്ര്യത്തിലു മായിരുന്നു എന്ന കാര്യം കൂടി അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കലയുടെ പ്രസിഡണ്ട് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എല്‍ദോ വര്‍ഗീസ്, കെ.പി പോള്‍, വൈസ് പ്രസിഡണ്ട് റോയി മാലില്‍ ജോയിന്റ് സെക്രട്ടറി പി.പി മാത്യു പ്രൊഫ. കെ.എം കുര്യാക്കോസ് രാജു കാക്കത്തുരുത്തല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്ന് കരോള്‍ ഗാന മത്സരത്തിന് എത്തിയവരില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു.
