കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് PV അൻവർ MLA സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ക്ണാച്ചേരിയിലെ വീട്ടിലെത്തിയ PV അൻവർ MLA മാതാപിതാക്കളായ വർഗീസിനെയും റൂത്തിനെയും നേരിൽ കണ്ട് ആശ്വസിപ്പിച്ചു.
നോക്കുകുത്തിയായ ഒരു ഗവൺമെൻ്റാണ് സംസ്ഥാനത്തുള്ള തെന്നും എൽദോസിൻ്റ മരണവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും PV അൻവർ MLA പറഞ്ഞു.