Connect with us

Hi, what are you looking for?

NEWS

മികച്ച റാങ്കിൽ തിളങ്ങി വീണ്ടും മാർ അത്തനേഷ്യസ് 

 

കോതമംഗലം :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ പ്രഥമ റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോളേജിന് 8-ാം സ്ഥാനം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും, അന്തർദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്താനും, ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായകമാകാൻ കേരള സർക്കാർ ആരംഭിച്ച സംവിധാനമാണിത്. 216 ആർട്സ് & സയൻസ് കോളേജുകളാണ് കെ ഐ ആർ എഫ് റാങ്കിങ്ങിന് ഡേറ്റ സമർപ്പിച്ചത്. ഇവയിൽ ആദ്യത്തെ നൂറ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്ക് ചെയ്തപ്പോൾ അതിൽ മികച്ച നേട്ടം കരസ്ഥമാക്കുകയായിരിന്നു എം .എ. കോളേജ്.

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചപ്പോൾ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനം കോളേജ് നേടിയിരുന്നു. ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് അന്ന് ഇടം നേടിയത് . 2021 മുതൽ തുടർച്ചയായി എൻ ഐ ആർ എഫ് റാങ്കിംഗിൽ യഥാക്രമം 86,56, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചിരുന്നു.

മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ അനവധിയാണ് . 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത്‌ പൊട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ A + ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്റർനാഷണൽ ഗ്രീൻ കോളേജ് അവാർഡും മാർ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളേജിന് ഉണ്ട്. പലതുള്ളി അവാർഡ് (2007), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്ട് , വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് ( 2022 )മനോരമ ട്രോഫി (2019 , 2021) എന്നിവ അക്കൂട്ടത്തിൽ പ്രധാനമാണ്. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിൻ്റേത്.

നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.

2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മeൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , എന്നിവരും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.

2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും,ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉൾപ്പെടെ 18 പിജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 2032 അദ്ധ്യയനവർഷം വരെ മഹാത്മാഗാന്ധി സർവ്വകലാശാല അനുവദിച്ചു.

നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപക-അനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് ഈ നേട്ടം എന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അഭിപ്രായപ്പെട്ടു.

You May Also Like

NEWS

കോതമംഗലം :യു ഡി എഫ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശിദീകരണ യോഗം നടത്തി മണ്ഡലം പ്രസിഡന്റ്‌ മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം യുഡിഫ് കൺവീനർ MS എൽദോസ് ഉദ്ഘാടനം...

NEWS

കോതമംഗലം : വടാട്ടുപാറ പൊയ്ക ഗവ ഹൈസ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയും ഓപ്പൺ ജിം നിർമ്മാണോദ്ഘാടനവും നടന്നു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ...

NEWS

പല്ലാരിമംഗലം: സംസ്ഥാന കൃഷിവകുപ്പിന്റെ ആത്മ പദ്ധതിപ്രകാരം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൂൺകൃഷി ചെയ്യാൻ താല്പര്യമുള്ള കർഷകരെ കണ്ടെത്തി പരിശീലനം നൽകി. കൃഷിഭവൻ ഹാളിൽനടന്ന പരിശീലന പരിപാടി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ...

CRIME

കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും...

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന് മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു. സി പി ഐ...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

NEWS

കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അസീസ് റാവുത്തറിന്റെ നാലാമത് അനുസ്മരണം നെല്ലിക്കുഴിയിൽ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

error: Content is protected !!