കോതമംഗലം: നെല്ലിക്കുഴി ആയത്ത് വീട്ടിൽ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ദുർമന്ത്രവാദവും ആഭിചാരക്രിയകളും ചികിത്സയും നടത്തിവന്ന ദുർമന്ത്രവാദി നൗഷാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിൽ ഉള്ള ഒരു കെട്ടിടത്തിൽ മന്ത്രവാദവും, ചികിത്സയും നടത്തുന്നവെന്ന് കോതമംഗലം ഇൻസ്പെക്ടർ ബിജോയ് പിടിക്ക് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ കോതമംഗലം പോലീസ് വെള്ളിയാഴ്ച രാവിലെ ഈ സ്ഥാപനം റെയ്‌ഡ് ചെയ്ത് മന്ത്രവാദവും ആഭിചാരക്രിയകളും ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും മറ്റും പോലീസ് പിടിച്ചെടുത്തു.
അന്വേഷണ സംഘത്തിൽ കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ ബിജോയ് പിടി, സബ് ഇൻസ്‌പെക്ടർമാരായ ഷാഹുൽ ഹമീദ്, ആൽബിൻ സണ്ണി, രഘുനാഥ് അസി ഇൻസ്‌പെക്ടർമാരായ ലൈലാനി. സ്വരാജ്, സിനിയർ സിവിൽ പോലീസ് ഓഫീസർ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
📱വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 👇