Connect with us

Hi, what are you looking for?

NEWS

ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് സമം : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എം.പി

ഡൽഹി : കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ മരണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് നേരിൽ കണ്ട് കത്ത് നൽകി അഡ്വ . ഡീൻ കുര്യാക്കോസ് എം.പി. സംഭവത്തിൽ മനുഷ്യാവകാശ ലംഘനവും, അതോടൊപ്പം ക്രൂരമായ ക്രിമിനൽ കൃത്യവിലോപവും ഉണ്ടായിട്ടുണ്ട്. വൈകുന്നേര സമയത്ത് ജനവാസ മേഖലയിൽ ആന നിൽക്കുന്നത് കണ്ട പ്രദേശവാസികൾ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതാണ്. എന്നാൽ വാഹനത്തിൽ ഇന്ധനമില്ലായെന്നാണ് മറുപടി നൽകിയത്. നിരുത്തരവാദപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താനുള്ള സർക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയാണ് ഇവിടെ മനസിലാക്കാൻ കഴിയുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്റെതാണ്. എന്നാൽ വനം വകുപ്പ് മന്ത്രിക്ക് സ്വന്തം കസേര സംരക്ഷിക്കാനുള്ള
ശ്രദ്ധ മാത്രമേയുള്ളൂ. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മാതൃകാപരമായി നടപടി സ്വീകരിക്കാനുള്ള ധൈര്യം വനം മന്ത്രിയ്ക്കില്ല.

ചങ്ങലക്ക് ഭ്രാന്ത് പിടിക്കുന്നതിന് സമമാണ് വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ കാര്യങ്ങൾ. RRT യും, മറ്റു പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പുവരുത്തേണ്ട സർക്കാർ തന്നെ അതിക്രമങ്ങൾക്ക് അവസരമൊരുക്കുകയാണ്. കുട്ടമ്പുഴയിലെ സംഭവത്തിന് തൊട്ടു മുൻപ്, സമീപ പ്രദേശത്തു വച്ചാണ് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഈ രണ്ടു സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായ, കൃത്യ- വിലോപം സ്പഷ്ടമാണ്. ഈ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ട സർക്കാർ അതിന് തയ്യാറാകാത്തത് കൊണ്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ഉടൻ തന്നെ സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാമെന്ന് ഡൽഹിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയതായി എം.പി വെളിപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

error: Content is protected !!