കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശം നൽകുകയും ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്ത് എം എൽ എ ആഘോഷമാമാങ്കത്തിന് തുടക്കം കുറിച്ചു.പിടിഎ പ്രസിഡന്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ
മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, വാർഡ് കൗൺസിലർ കെ.വി തോമസ്, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ, ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ, അധ്യാപക പ്രതിനിധി രശ്മി ജോസ്, കുമാരി റിയ സെബാസ്റ്റ്യൻ, കുമാരി ഫിയോണ മേരി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.
എം പി ടി എ പ്രസിഡന്റ് ജിപ്സി അലക്സ്, പി ടി എ വൈസ് പ്രസിഡന്റ് സിജു ലൂക്കോസ്,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് സിസ്റ്റർ ബെല്‍സി സ്കറിയ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ക്രിസ്തുമസ് കരോൾ ഗാനമത്സരം, ക്രിസ്തുമസ് എയ്ഞ്ചൽസ് മത്സരം, ക്രിസ്തുമസ് പാപ്പാ മത്സരം തുടങ്ങി വിവിധ ആകർഷകങ്ങളായ മത്സരങ്ങളും കുട്ടികൾക്കായി ഒരുക്കിയിരുന്നു. സമ്മാനങ്ങളും, കേക്കുകളും ക്രിസ്മസ് വിരുന്നും എല്ലാം ചേർന്ന് ആഘോഷം മനോഹരമായി.