കോതമംഗലം: ഗൃഹനാഥനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാമലക്കണ്ടം എളബ്ലാശേരി ആദിവാസി ഗ്രാമത്തിലെ രാജപ്പന്‍ ചെകിടന്‍ (62) നെയാണ് ഇന്നലെ രാവിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമന രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: വസുമതി. മക്കള്‍: രജനി, രതീഷ്.
