Connect with us

Hi, what are you looking for?

NEWS

കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി കെ.എം ജോർജ് അനുസ്മരണ സമ്മേളനം

കോതമംഗലം:  കേരള കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം. ജോർജ് ജിന്റെ  48-ാം  ചരമ വാർഷീക ദിനവും, അനുസ്മരണവും ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. 1964 ഒക്ടോബർ ഒൻപതാം തിയതി കെ.എം. ജോർജിന്റെ നേതൃത്വത്തിൽ കോട്ടയത്ത്‌ രൂപംകൊണ്ട കേരള കോൺഗ്രസ് 60 വർഷം പിന്നിട്ടിരിക്കുകയാണ്. കോൺഗ്രസിൽ നിന്ന് അകന്ന 15 എം എൽ എ മാർ നിയമ സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുകയും തുടർന്ന് ആർ. ശങ്കർ മന്ത്രി സഭ ആവിശ്വാസ പ്രമേത്തിലൂടെ പുറത്താവുകയും ചെയ്ത പശ്ചാത്തലത്തിൽ ഒക്ടോബർ 9 ന് കെ.എം. ജോർജ് ചെയർമാനായി പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം തിരുനക്കര മൈതാനിയിൽ ചേർന്ന ആദ്യ സമ്മേളനത്തിൽ എൻ എസ് എസ് സ്ഥാപകൻ മന്നത്തു പദ്മനാഭൻ ആണ് പുതിയ പാർട്ടിക്ക് കേരള കോൺഗ്രസ് എന്ന് നാമകരണം നടത്തിയത്. കർഷക ജനതക്കായി രൂപ മെടുത്ത പാർട്ടി ഗവണ്മെന്റിന്റെ കർഷക ദ്രോഹ നയങ്ങൾ ക്കെതിരെ നിയമ സഭക്ക് അകത്തും, പുറത്തും കെ.എം. ജോർജിന്റെ നേതൃത്വത്തിൽ ശക്ത മായി നിലകൊണ്ടത്സംസ്ഥാനമാകെ  വലിയ തരംഗമായി  മാറിയത് കേരള സമൂഹം കണ്ടതാണ്. 1976 ഡിസംബർ 11 ന്  കെ.എം. ജോർജ് അന്തരിച്ചു.

ചരമ വാർഷീക ദിനത്തിൽ കെ.എം. ജോർജ് നൽകിയ പ്രചോദനത്തിൽ .പി.ജെ. ജോസ ഫിന്റെ നേതൃത്വത്തിൽ കെ.എം. ജോർജിന്റെ മകൻ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, പി.റ്റി. ചാക്കോ യുടെ മകൻ മുൻ എം.പി അഡ്വ. പി.സി. തോമസ് , തുടങ്ങിയ ശക്തരായ നേതാക്കന്മാർ കേരള കോൺഗ്രസ് പാർട്ടിയെ നയിക്കാനുണ്ടെന്നും,  അനുസ്മരണ സമ്മേളനത്തിൽ നേതാക്കൾ അനുസ്മരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റും, ഹൈപവർ കമ്മിറ്റി അംഗവും ആയ എ.റ്റി പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ജോമി തെക്കേക്കര, റോയി സ്കറിയ, ജോർജ് അമ്പാട്ട്,  കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വെട്ടികുഴ, ,യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.. എം. ജോർജ്, നേതാക്കളായ ബിനോയി ജോസഫ്,,ജോസ് കവളമാക്കൽ, എ.റ്റി  ഷാജി .,സജി തെക്കേക്കര, ലിസി പോൾ,നിഷ ഡേവിസ്, ജോ വെട്ടികുഴ, എ.വി ജോണി, രാജു പോൾ,പോൾ വർഗീസ്, എ.റ്റി. ജോസ്,,ജോസ് കാട്ടുവള്ളി, ബി. കേശവദാസ്,ജോബി തോമസ്,വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം റവന്യുടവറിൻ്റെ വാടകയുടെ കാര്യത്തിൽ  ഹൗസിംഗ് ബോര്‍ഡിൻ്റെ പിടിവാശി മൂലം ആളൊഴിഞ്ഞ് ഭാഗർവി നിലയമായി മാറുന്നു. ഏഴ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഫിസുകള്‍ റവന്യു ടവറിൽ നിന്നും കൂടൊഴിഞ്ഞശേഷം ഈ ബഹുനില...

NEWS

കോതമംഗലം: കേരള പഞ്ചായത്ത് വാർത്ത ചാനൽ പുരസ്കാരോത്സവം 2025 സംസ്ഥാന സമഗ്ര തദേശ  അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.സംസ്ഥാനത്തെ ഗ്രാമ – ബ്ലോക്ക് – ജില്ലാ പഞ്ചായത്തുകൾ, നഗര സഭകൾ നടപ്പിലാക്കുന്ന...

NEWS

തൊമ്മൻകുത്തിൽ വനം വകുപ്പും പോലീസും കുരിശിൻ്റെ വഴി തടഞ്ഞതിൽ സർക്കാർ മറുപടി പറയണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. 60 വർഷമായുള്ള കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാനുള്ള വനം വകുപ്പിന്റെ നീക്കം ദുരുദ്ദേശ പരമാണ്....

NEWS

പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സൗത്ത് പൊന്നാനി ചന്തക്കാരൻ സിദ്ധിഖ് (സിദ്ദിക്കുട്ടി 33) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം: നേര്യമംഗലത്ത് മിനി അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ആവർത്തിക്കാൻ തുടങ്ങിയിട്ട് ആറ് വര്‍ഷത്തിലേറെയായി. പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകുന്നില്ല. നേര്യമംഗലത്തും പരിസര പ്രദേശങ്ങളിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനം വൈകുന്നുവെന്ന ആക്ഷേപങ്ങളും ശക്തമാണ്....

NEWS

കോതമംഗലം: പെരിയാറില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. പുന്നേക്കാട് കൃഷ്ണപുരം കോലഞ്ചേരിയില്‍ അമ്മിണിയുടെ മകന്‍ അജയ് മാത്യു (42)ആണ് മുങ്ങി മരിച്ചത്.കീരംപാറ പഞ്ചായത്തിലെ കൂരിക്കുളം കടവിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം.കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ...

CRIME

മുവാറ്റുപുഴ :ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം. അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മുവാറ്റുപുഴ പോലീസിന്റെ പിടിയിൽ. മുവാറ്റുപുഴ താലൂക്ക് മുളവൂർ വില്ലേജ് പെഴക്കപ്പിള്ളി കരയിൽ തട്ടുപറമ്പ് ഭാഗത്ത് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞ് (കുരിശ്...

CHUTTUVATTOM

കോതമംഗലം:  പുന്നേക്കാട്, കൂരുകുളം ഭാഗത്ത്‌ ഭൂതത്താൻകെട്ട് ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ ആമ്പൽ പൂവ് പറിക്കാൻ ഇറങ്ങിയയാൾ മുങ്ങിമരിച്ചു. കീരമ്പാറ, പുന്നേക്കാട് സ്വദേശി അജയ് മാത്യു (40) ആണ് മുങ്ങി മരിച്ചത്. മൃതദേഹം കോതമംഗലം...

ACCIDENT

കോതമംഗലം :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കവളങ്ങാട് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമാണ് റോഡിൽ നിന്നും പത്തടി താഴെയുള്ള വീട്ടുമുറ്റത്തേക്ക് കാർ മറിഞ്ഞ് അപമുണ്ടായത്. നെടുങ്കണ്ടം സ്വദേശികൾ മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക്...

NEWS

കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിൽ വേനല്‍മഴക്കൊപ്പം ഉണ്ടായ ശക്തിയായ കാറ്റില്‍ കോതമംഗലം താലൂക്കില്‍ ലക്ഷങ്ങളുടെ കൃഷിനാശം. കോതമംഗലം നഗരസഭ, നെല്ലിക്കുഴി പഞ്ചായത്ത് പ്രദേശത്താണ് കാറ്റ് നാശം വിതച്ചത്. പത്ത് കര്‍ഷകരുടെ രണ്ടായിരത്തിലധികം ഏത്തവാഴയാണ് കാറ്റില്‍...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഇക്കോ ഷോപ്പ് തുറന്നു. കൃഷിത്തോട്ടത്തിലെ ഉത് പന്നങ്ങൾ സംഭരിക്കാനും പ്രദർശിപ്പിക്കാനും വിൽക്കുന്നതിനും കഴിയുന്ന വിധത്തിൽ വിപുലമായ സംവിധാനങ്ങളും...

NEWS

കോതമംഗലം: കോതമംഗലം രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് കോതമംഗലം രൂപത. എല്ലാവരുടെയും കൂട്ടായ...

error: Content is protected !!