കോതമംഗലം: മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ സ്വകാര്യബസ് ഡ്രൈവർമാരുടെ ലൈസൻസ് ഒരു മാസത്തേക്കു സസ്പെൻഡ് ചെയ്തു. കുട്ടമ്പുഴ, വടാട്ടുപാറ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഐഷാസ്, കളിത്തോഴൻ ബസുകളുടെ ഡ്രൈവർമാരായ കെ.ടി. വിനേഷ്, സുരാജ് സുരേന്ദ്രൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസാണു ജോയിൻന്റ് ആർടിഒ സസ്പെൻഡ് ചെയ്‌തത്. നവംബർ 15 നു രാമല്ലൂർ ഇലവുംപറമ്പ് ഭാഗത്ത് മത്സര ഓട്ടത്തിനിടെ ഐഷാസ് ബസ് മറികടക്കുമ്പോൾ കളിത്തോഴൻ ബസ് വലത്തോട്ടു വെട്ടിച്ച് ഇടിപ്പിച്ചതായാണു മോട്ടർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ.
