ഡബ്ലിൻ : അയർലൻഡ് മലയാളി കോതമംഗലം കൊച്ചുപുരയ്ക്കൽ ഷാലറ്റ് ബേബി (51) യുടെ മൃതസംസ്കര ചടങ്ങുകൾ ഞായറാഴ്ച (8.12.24) കോതമംഗലം വലിയ പള്ളിയിൽ. ക്യാൻസർ രോഗ ബാധിതനായിരുന്ന ഷാലറ്റ് കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്. തുടർന്ന് തിങ്കളാഴ്ചയും ബുധനാഴ്ചയും ഡബ്ലിനിൽ നടന്ന പൊതുദർശനത്തിന് നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലികൾ അർപ്പിക്കുവാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിച്ചേർന്നത്. ഞായറാഴ്ച കുറുപ്പംപടി തുരുത്തിയിലെ വീട്ടിൽ എത്തിച്ചേരുന്ന മൃതദേഹം സംസ്കാര സുരുഷകൾക്ക് ശേഷം കോതമംഗലം വലിയ പള്ളിയിൽ സംസ്കരിക്കും. ഡബ്ലിൻ ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു. ഷാലറ്റ് ഏകദേശം 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു. കുത്തുകുഴി സ്വദേശിയായ ഭാര്യ സീമ ഡബ്ലിനിൽ നഴ്സായി ജോലി ചെയ്യുന്നു. മക്കൾ: വിദ്യാർത്ഥികളായ സാന്ദ്ര ,ഡേവിഡ്.
