കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു.
കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ പരസ്യ ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തത്.
പഞ്ചായത്ത് പരിധിയിൽ നിരവധി പ്രാവശ്യം നീക്കം ചെയ്തിട്ടും നിർദ്ദേശങ്ങൾ നൽകിയിട്ടും ഇപ്പോഴും രാഷ്ട്രീയ കക്ഷികളും മറ്റ് സംഘടനകളും അനധികൃതമായി കൊടിതോരണങ്ങളും പരസ്യ ബോർഡുകളും പൊതുസ്ഥലത്ത് യഥേഷ്ടം സ്ഥാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തല അവലോകന സമിതി ചേർന്ന് നടപടി സ്വീകരിച്ചത്.
ഇപ്രകാരം നീക്കം ചെയ്ത വസ്തുക്കൾ ഹൈക്കോടതി നിർദ്ദേശിച്ചപിഴ ഈടാക്കി ബന്ധപ്പെട്ട കക്ഷികൾക്ക് കൊടുത്തുകൊണ്ട് ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തല സമിതി തീരുമാനിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ പോലീസ് ഉദ്യോഗസ്ഥരായ ഷാജി പോൾ ,
നിയാസ് കെ എ .
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ സിദ്ദിഖ് പഞ്ചായത്ത് സ്ക്വാഡ് മെമ്പർ എസ് അനൂപ് കുമാർ തുടങ്ങിയവർ നേത്രത്വം നൽകി