കോതമംഗലം: ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽ ശുചീകരണം നടത്തി ആം ആദ്മി പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി ഗവ. എൽ പി സ്കൂൾ പരിസരം ശുചീകരണം നടത്തി. അടുത്തവർഷം നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന “വിഷൻ-25”-ൻറെ ഭാഗമായിട്ടാണ് ഇത്തരം ശ്രമദാന ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആം ആദ്മി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും നിയോജകമണ്ഡലം കോർഡിനേറ്ററുമായ ജോൺസൺ കറുകപ്പിള്ളിൽ നിർവഹിച്ചു.
സാധാരണക്കാരുടെയും സമൂഹത്തിൻ്റെയും ഇടയിലേക്ക് ഇറങ്ങിചെന്ന് ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി നാടിനെ വികസനത്തിൻ്റ പാതയിലേക്ക് കൊണ്ടുവരികയാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടി വാരപ്പെട്ടി പ്രസിഡൻറ് കെ. സി ബോസ് അദ്ധ്യഷത വഹിച്ചു. മുൻ നിയോജക മണ്ഡലം പ്രസിഡൻറ് ജിജോ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തിലെ മുഴവൻ സർക്കാർ പൊതുമേഖല സ്ഥാപനപരിസരങ്ങളും ഇത്തരത്തിൽ ശുചീകരണം നടത്താൻ പാർട്ടി ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. സെക്രട്ടറി പിയേഴ്സൺ ഐസക്ക് , ബാബു പീച്ചാട്ട്, കുഞ്ഞി തൊമ്മൻ , ഷാജു കെ. പി ,രവി ഇഞ്ചൂർ ,കെ.ജി ഷിജു ,രവി കീരംപാറ, ജോയി കാട്ടുച്ചിറ,ഷാജൻ കറുകടം തുടങ്ങിയവർ നേതൃത്വം നല്കി.