Connect with us

Hi, what are you looking for?

NEWS

കോതമംഗലം വില്ലേജിൽ ഡിജിറ്റല്‍ റീസര്‍വെ നടപടികൾ ആരംഭിച്ചു.

കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു .സർവ്വേ നടപടികൾക്ക് ആന്റണി ജോൺ എം എൽ എ തുടക്കം കുറിച്ചു. ഡിജിറ്റൽ റീ സർവ്വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടാണ് കോതമംഗലം വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.കോതമംഗലം വില്ലേജ്‌ ഉള്‍പ്പെടുന്ന 3335 ഹെക്ടറോളം വിസ്തീര്‍ണ്ണവും, 37600 വരുന്ന കൈവശങ്ങളും ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട്‌ പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്‌.

ഡിജിറ്റല്‍ സര്‍വെ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം സിവില്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസ്‌ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക്‌ അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച്‌ നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത്‌ എന്നിവയുടെ പകര്‍പ്പ്‌ നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന്‌ അവസരമൊരുക്കേണ്ടതാണ്‌. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് *http://enteboomi.kerala.gov.in* എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു. സർവ്വേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. കോതമംഗലം വില്ലേജിലെ സർവ്വേ നടപടികൾ പൂർത്തിയായതിനുശേഷം മണ്ഡലത്തിലെ മറ്റ് വില്ലേജുകൾ ഡിജിറ്റൽ സർവിന് നടപടികൾ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ജോസ് വർഗീസ്,കെ എ നൗഷാദ്,കെ വി തോമസ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, സിജോ വർഗീസ്, എൽദോസ് പോൾ , സിബി സ്കറിയ,കോതമംഗലം വില്ലേജ് ഓഫീസർ ഫൗഷി എം. എസ്,കെ പി മോഹനൻ, ജോണി കുര്യയ്പ്പ്,വിജേഷ് വി എൽ മാസ്റ്റർ ട്രെനിനി , പ്രസാദ് എൻ കെ ഫസ്റ്റ് ഗ്രേഡ് സർവ്വേർ എന്നിവർ സന്നിഹിതരായിരുന്നു.ഡിജിറ്റൽ സെർവേയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തിരുന്ന പല്ലാരിമംഗലം വില്ലേജിലെ സർവ്വേ നടപടികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

CRIME

കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് കോതമംഗലം എക്സൈസ് നടത്തിവന്ന പരിശോധനയിൽ വാരപ്പെട്ടി വില്ലേജിലെ ഇളങ്ങവം ഭാഗത്ത് നിന്നും കഞ്ചാവുമായി ആസാം സ്വദേശി ഹുസൈൻ അലി മകൻ നജമുൽ ഇസ്ലാം പിടിയിൽ. ഓണക്കാലത്ത്...

NEWS

കോതമംഗലം: ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം ” എന്ന മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി “യുവ സംഗമം” ക്യാമ്പയിൻ സംഘടിപ്പിച്ചു. എഐവൈഎഫ്...

NEWS

കോതമംഗലം:മതസൗഹാർദ്ധ സംഗമത്തിൻ്റെ ഈറ്റില്ലമ്മായ പല്ലാരിമംഗലത്തിൻ്റെ മണ്ണിൽ വീണ്ടും ഒരു സൗഹൃദ കൂട്ടായ്മയ്ക്ക് സാക്ഷ്യം വഹിച്ചു പല്ലാരിമംഗലം ശിവക്ഷേത്രം. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ഷാനവാസിൻ്റെ കുടുംബത്തിന് പൊതുജന പങ്കാളിത്വത്തോടുകൂടി നിർമ്മിച്ച് നൽകുന്ന ഭവനത്തിന്...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം – കോതമംഗലത്ത് വലയിൽ കുടുങ്ങിയ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി.  കോതമംഗലം, അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളിൽ ഷോയി കുര്യാക്കോസിൻ്റെ മീൻ കുളത്തിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വലയിൽ കുടുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. കോതമംഗലം...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ അയിരൂർപാടത്ത് വെറ്ററിനറി സബ് സെന്റർ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു . അയിരൂർപാടം ,അടിയോടി, പുലിമല ,ആയപ്പാറ ,ആയക്കാട് ,തൈക്കാവുംപടിപ്രദേശത്തെ ക്ഷീരകർഷകരുടെ ദീർഘനാളെത്തെ...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച എയർ കംപ്രസർ കൊണ്ട് പ്രവർത്തിക്കുന്ന ജാക്കി ന്യൂമാറ്റിക് റേഞ്ച് എന്ന ഉപകരണം ഈ മാസം 21 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 79-)മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ അങ്ക ണത്തിൽ ആന്റണി ജോൺ എം എൽ എ ദേശീയ പതാക ഉയർത്തി.തഹസിൽദാർ എം അനിൽ കുമാർ...

NEWS

കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ആദിവാസി ഉന്നതിയില്‍ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷം. പ്രദേശത്ത് വ്യാപക കൃഷി നാശം വരുത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം എത്തിയ കാട്ടാനകള്‍ നികര്‍ത്തില്‍ ദാസിന്റെ വീട്ടുമുറ്റത്തെത്തി കൃഷിനാശം വരുത്തി....

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ കാരക്കുന്നം ഭാഗത്ത് ഓട്ടോറിക്ഷയ്ക്ക് കുറുകെ നായ വട്ടംചാടി നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പരീക്കണ്ണി വള്ളക്കടവ് കാരക്കാട്ട് ബൈജു (50) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

error: Content is protected !!