മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3 എ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് ഡിസംബര്‍ 7 ന് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. 3ഡി വിജ്ഞാപനത്തിന് കാലതാമസം നേരിട്ടത്, ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ തുക ചെലവാകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ ഇത് സംബന്ധിച്ച് ഭൂമി ഏറ്റെടുക്കല്‍ തുക യഥാര്‍ത്ഥത്തിലുള്ളത് കൃത്യമായി വിലയിരുത്തി, പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. 30 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ടാണ് പ്രസ്തുത ബൈപ്പാസ് പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും, തുടര്‍ന്ന് 3 എ വിജ്ഞാപനം പുറപ്പെടുവിച്ചതും. തുടര്‍ന്ന് പിന്നോട്ട് പോകുന്നത് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ലെന്നും ബോധ്യപ്പെടുത്തി. ഉടന്‍ തന്നെ 3-ഡി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ചെയര്‍മാനും കേരളത്തിന്റെ ചുമതലയുള്ള മെമ്പര്‍ ശ്രീ വെങ്കട്ടരമണയും അറിയിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.