കോതമംഗലം: കോതമംഗലത്തെ
ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത് വിളിച്ചോതി. ചെറിയപള്ളിത്താഴത്ത് നിന്നും തങ്കളത്തേക്ക് നടന്ന സമാപന റാലിയിൽ യുവാക്കളും യുവതികളും അണിനിരന്ന ചുവപ്പുസേന പരേഡ്, ചെമ്പടയുടെ ബാൻഡ് സെറ്റ്, ശിങ്കാരിമേളം, പൂക്കാവടി, ഗരുഡൻ തൂക്കം, കരകാട്ടം, , തെയ്യം, വിവിധ കേരളീയ കലാരൂപങ്ങളും പ്രകടനത്തിന് മിഴിവേകി.

തുടർന്ന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (തങ്കളം ലോറി സ്റ്റാൻഡ് ) നടന്ന പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ആൻ്റണി ജോൺ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ് ,ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എ ജോയി സ്വാഗതവും ഏരിയ കമ്മിറ്റി അംഗം പി പി മൈതീൻ ഷാ നന്ദിയും പറഞ്ഞു. സമ്മേളനന്തരം കലാഭവൻ ശശി കൃഷ്ണയുടെ സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരുന്നു.
ചിത്രങ്ങൾ
1. തങ്കളം കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്യുന്നു
2
സിപിഐ എം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നഗരത്തിൽ നടന്ന പ്രകടനം



























































