പെരുമ്പാവൂർ : നിയോജകമണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ എല്ലാം മെമ്പർമാർ ആവശ്യപ്പെടുന്നതിനനുസരിച്ച്
ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു വരുന്നതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .തസ്കര ശല്യവും സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇല്ലാതാക്കുന്നതിന് വേഗത്തിൽ ഹൈമാസ്റ്റ് ലൈറ്റുകൾ പൂർത്തീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു .മൂന്നു വർഷത്തെ ഗ്യാരണ്ടിയോടു കൂടിയാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത് .തുടർ പരിപാലന ചെലവുകൾ വഹിക്കാമെന്ന് ഉറപ്പു നൽകുന്ന പഞ്ചായത്തുകളിലാണ് ലൈറ്റുകൾ സ്ഥാപിക്കാൻ കഴിയുന്നത് .ഈ വർഷം രണ്ടുകോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഈ ആവശ്യത്തിനായി മാറ്റി വച്ചിരിക്കുന്നത് എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .ഇതിൽ ഉൾപ്പെട്ട ആദ്യത്തെ 41 ജംഗ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .
വെങ്ങോല പഞ്ചായത്തിൽ മാത്രം 31 കവലകളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് .മുനിസിപ്പാലിറ്റിയിൽ ഈ മാസം ഒൻപതടങ്ങളിലും സ്ഥാപിക്കും .. വെങ്ങോല പഞ്ചായത്തിലെ ഊട്ടിമറ്റം പൂമല ക്രഷർ ജംഗ്ഷൻ കുറ്റിപ്പാടം ബുഹാരി ജംഗ്ഷൻ ഹൈദ്രോസ് പള്ളിക്ക് മുൻവശം ,സദ്ദാം റോഡ് തൈക്കാവ് ജംഗ്ഷൻ ,വിജെഎസി ക്ലബ് ജംഗ്ഷൻ , പൂമല മൈതാനി നമസ്കാര പള്ളി തൈക്കാവ് റോഡ് ,ശാലേം ഹൈസ്കൂൾ ജംഗ്ഷൻ ,തുരുത്തിപ്ലി സെൻമേരിസ് കോളേജ് ,കണ്ടം തറ പൊന്നിടാം ചിറ റോഡ് , ആത്തിക്കമറ്റം പുളിയാമ്പിള്ളി റോഡ് ,സി ആർ കോഡ് ജംഗ്ഷൻ ,ആശൂരി മോളം യൂണിയൻ ഓഫീസ് ,മരോട്ടി ചുവട് കനാൽ ജംഗ്ഷൻ,വെട്ടിക്കാട്ട് കുന്ന് ബദരിയ മസ്ജിദ്,കൈരളി ഗ്രാമം , എടത്താക്കര അങ്കണവാടി ,വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശം , നെടുംതോട് വില്ല ജംഗ്ഷൻ , വാരിക്കാട് ജംഗ്ഷൻ ,പെരുമാനി ലക്ഷംവീട് കോളനി ,കോയാ പടി ജംഗ്ഷൻ , ഓണംവേലി ,മഠത്തുംപടി ,മൈത്രി നഗർ ,ഈച്ചരൻ കവല ജംഗ്ഷൻ ,അയ്യൻചിറങ്ങര ,പാലക്കര അക്വാഡേറ്റ് ,മാർബിൾ ജംഗ്ഷൻ ,തുറപ്പാലം , ഓർണ്ണ അമ്പലം ജംഗ്ഷൻ എന്നിവിടങ്ങളിലും ,പെരുമ്പാവൂർ നഗരസഭയിലെ പൂപ്പാനി റോഡിൽ റേഡിയോ കിയോസ്കിന് സമീപവും ,ഇരിങ്ങോൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും ,നാഗഞ്ചേരി ,മുല്ലക്കൽ കവല , മരുതുകവല ,ഭജനമഠം ,കാഞ്ഞിരക്കാട് ജംഗ്ഷൻ , സൗത്ത് വല്ലം ജുമാമസ്ജിദ് മുൻവശം, പട്ടാൽ ആർടി ഓഫീസിനു മുൻവശവും അശമന്നൂർ ഗ്രാമപഞ്ചായത്തിലെ സമീപവുമായി 41 ഇടങ്ങളിലാണ് ഈ മാസം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് . വേങ്ങൂർ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുമതി തരാത്തതിനാൽ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല .കൂവപ്പടി മുടക്കുഴ രായമംഗലം ഒക്കൽ എന്നീ നാല് പഞ്ചായത്തുകളിലെ 42 ഹൈമാസ് ലൈറ്റുകളുടെ ഭരണാനുമതി ഈയാഴ്ച തന്നെ ലഭ്യമാക്കി ലൈറ്റുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു .ഇതോടെ നിയോജകമണ്ഡലത്തിലെ മുന്നൂറോളം സ്ഥലങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കപ്പെടുന്നത് .