കോതമംഗലം: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ലക്ഷദ്വീപ് ടീമിന്റെ സഹപരിശീലകനായി, കോതമംഗലം സ്വദേശി ബിനു വി. സ്‌കറിയ. കേരള സ്റ്റേറ്റ് സബ് ജൂണിയര്‍, ജൂണിയര്‍ ടീമുകളുടെ മുന്‍ പരിശീലകനായിരുന്ന ബിനു വി. സ്‌കറിയ ഇപ്പോള്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യപരിശീലകനാണ്. മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണലും ജൂണിയര്‍ ഇന്ത്യന്‍ ടീം പരിശീലകനുമായ ഫിറോസ് ഷെരീഫാണ് മുഖ്യപരിശീലകന്‍. ഇരുപത്തഞ്ച് അംഗ ടീമിന്റെ പരിശീലനം ലക്ഷദ്വീപിലും കൊച്ചിയിലുമായി പൂര്‍ത്തിയായി. ആതിഥേയരായ കേരളം, പോണ്ടിച്ചേരി റെയില്‍വേസ് എന്നീ ടീമുകളാണ് ലക്ഷദ്വീപിന്റെ ഗ്രൂപ്പിലുള്ളത്. 20 മുതല്‍ കോഴിക്കോടാണ് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്.
