Connect with us

Hi, what are you looking for?

NEWS

ആംബുലന്‍സ് നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് കിടപ്പുരോഗിയായ പോത്താനിക്കാട് സ്വദേശിക്ക്

പോത്താനിക്കാട്: ആംബുലന്‍സ് നിയന്ത്രണംവിട്ട് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് കിടപ്പുരോഗി മരിച്ചു. പോത്താനിക്കാട് പുല്‍പ്പറയില്‍ പരേതനായ ബേബിയുടെ മകന്‍ ബെന്‍സനാ(35) ണ് മരിച്ചത്. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. സഹോദരന്‍ ജെന്‍സണ്‍, ആംബുലന്‍സ് ഡ്രൈവര്‍ തിരുവനന്തപുരം വെഞ്ഞാറമൂട് കാട്ടില്‍ പുത്തന്‍വീട്ടില്‍ ശിവപ്രസാദ്, അയല്‍വാസിയും സുഹൃത്തുമായ ബൈജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ സഹോദരന്‍ ജെന്‍സനെ പിറവം താലൂക്ക് ആശുപത്രിയിലും, ശിവപ്രസാദിനെയും ബൈജുവിനെയും വൈക്കം പൊതിയില്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഏഴോടെ മുളക്കുളം വടുകുന്നപ്പുഴ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏതാനും വര്‍ഷം മുമ്പുണ്ടായ വീഴ്ചയില്‍ നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ ബെന്‍സണ്‍ വൈക്കത്ത് സ്വകാര്യ ആശുപത്രിയിലെ ചികിത്സിലായിരുന്നു.

വ്യാഴാഴ്ച രാവിലെ പോത്താനിക്കാട്ടെ വീട്ടില്‍നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അനിയന്‍ ജെന്‍സണും, സുഹൃത്ത് ബൈജുവുമാണ് രോഗിയോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. സഹപാഠിയായ കരിമണ്ണൂര്‍ സ്വദേശി ജീറ്റ്‌സ് ജോര്‍ജ്, ബെന്‍സന് ഉപയോഗിക്കാനുള്ള വീല്‍ ചെയറുകളുമായി ഓട്ടോക്ഷയില്‍ ഒപ്പം പോയിരുന്നു. വടുകുന്നപ്പുഴ ക്ഷേത്രം മുതല്‍ എസ്എന്‍ഡിപി കവല വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ച റോഡിന് വശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. കോണ്‍ക്രീറ്റ് കട്ടിംഗില്‍ കയറി ആംബുലന്‍സ് മറിയുകയായിരുന്നുവെന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ രോഗിയെയും മറ്റ് മൂന്ന് പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് വണ്ടി വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. വെള്ളൂരില്‍ നിന്ന് പോലീസും പിറവത്ത് അഗ്‌നി രക്ഷാസേ നയും സ്ഥലത്തെത്തിയിരുന്നു. മാതാവ്: സ്റ്റെല്ല, സഹോദരങ്ങള്‍: ജെന്‍സണ്‍, ബെന്‍സി

You May Also Like

NEWS

കോതമംഗലം : മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് മാധ്യമ പുരസ്കാരം മെട്രോ...

NEWS

കോതമംഗലം :കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ കോതമംഗലം കേബിൾ ബ്രോഡ്കാസ്റ്റിംഗ് സർവീസ് കമ്പനി ലിമിറ്റഡ് എയർകണ്ടീഷൻ ചെയ്തു നൽകിയ മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

CRIME

കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന്റെ ഏറ്റവും മികച്ച മാതൃകയാണ് പിണ്ടിമന ഗവൺമെന്റ് യു പി സ്കൂളെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പുതിയതായി നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ...

CRIME

കോതമംഗലം: പുതുപ്പാടിയിൽ പറമ്പിലെ പാമ്പിനെ കാണിച്ചു കൊടുക്കാമെന്നു പറഞ്ഞു വായോധികയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ, മുർഷിദാ ബാദ് സ്വദേശി ഹസ്മത്ത് (27)പൊലീസിടിയിൽ. ചൊവ്വെ വൈകിട്ട് 6 ന് പുതുപ്പാടി...

NEWS

കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ്...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

കോതമംഗലം: ചെറുവട്ടൂർ ആസ്ഥാനമായി സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഷുവർ സക്സസ് സ്റ്റഡി സെന്ററിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്‌കാരിക, സാമൂഹ്യ...

NEWS

കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി.തരിയൻ്റെ ഭാര്യ മറിയാമ്മ തരിയൻ (85) അന്തരിച്ചു. മക്കൾ: മേരി ,ഏലിയാമ്മ, ചിന്നമ്മ, ജോയി,ഷെൻസി,ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ പി.പി.തോമസ് പുന്നോർപ്പിള്ളിൽ നെടുങ്ങപ്ര, ജി.മാത്യു കാനാമ്പുറത്തു കുടി...

NEWS

കോതമംഗലം : വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കോതമംഗലം നഗരസഭയിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോതമംഗലം മുനിസിപ്പാലിറ്റിയിലെ...

NEWS

കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു.എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 25 -)0 വാർഡിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

error: Content is protected !!