Connect with us

Hi, what are you looking for?

NEWS

ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് കന്തീലാ ശുശ്രൂഷ നടത്തി

കോതമംഗലം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി മേഖലാധിപനുമായ ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് വി.കന്തീല ശുശ്രൂഷ നടത്തി. 1982ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിലായിരുന്നു ഭക്തിനിർഭരമായ വി. കന്തീല ശുശ്രൂഷ. കന്തീല എന്ന വാക്കിനു തിരി (candles ) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ആ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ കന്തീല ശുശ്രൂഷ വിപുലീകരിക്കപെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിയ്ക്കുമായും ഇത് നടത്തപ്പെടുന്നു. ഇതു അന്ത്യകൂദാശ അല്ല. സുറിയാനി പാരമ്പര്യത്തിൽ അന്ത്യകൂദാശ എന്ന ഒരു കൂദാശയും ഇല്ല.

 

ഏകദേശം ഒന്നര ഇടങ്ങഴി ഗോതമ്പുപൊടി കുഴച്ചുവയ്ക്കണം. കുഴച്ച മാവ് ഒരു കുഴിവുള്ള പ്ലേറ്റിൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി ആ പാത്രത്തിന്റെ ആകൃതിയിൽ വരുത്തണം. അഞ്ചു തിരികൾ വേണം. ഒരു ഇഞ്ച് നീളമുള്ള ഈർക്കിൽ കമ്പിൽ പഞ്ഞി ചുറ്റി മുൻപ് പറഞ്ഞ പാത്രത്തിൽ കുരിശാകൃതിയിൽ കുത്തി വയ്ക്കണം. പാത്രത്തിൽ ഒഴിക്കുവാനായി സൈത്തെണയും കരുതണം. ഒരു ഉയർന്ന പ്ലാറ്റ്ഫോം ക്രമീകരിക്കണം. അതിൽ ഒരു മേശ ക്രമീകരിക്കുകയും മേശയിൽ ഈ പാത്രവും അതിന്റെ മുൻപിൽ ഒരു കുരിശും ഇരു വശങ്ങളിലും ഓരോ മെഴുകുതിരിയും മറ്റൊരു ഭാഗത്ത് ഏവൻഗേലിയോൻ പുസ്തകവും ക്രമീകരിക്കണം. രോഗി മേശയുടെ വടക്കുവശത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.

 

അഞ്ചു ശുശ്രൂഷകൾ ഉണ്ട്. ഒന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പ്രധാന കാർമികൻ സൈത്തെണ പാത്രത്തിൽ ഒഴിക്കുന്നു. ഏറ്റവും കിഴക്കുവശത്തുള്ള തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു. ഹൂത്തോമോ ചൊല്ലി ഒന്നാം ശുശ്രൂഷ അവസാനിപ്പിക്കുന്നു. രണ്ടാം ശുശ്രൂഷ ആരംഭിക്കുമ്പോൾ മദ്ധ്യഭാഗത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കുരിശു വരയ്ക്കുന്നു. മൂന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പടിഞ്ഞാറേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കുരിശു വരയ്ക്കുന്നു. നാലാം ശുശ്രൂഷ ആരംഭിക്കുമ്പോൾ വടക്ക് വശത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു. അഞ്ചാം ശുശ്രൂഷ ആരംഭിക്കുമ്പോൾ തെക്കേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു.

 

അത് കഴിഞ്ഞു ചെവികൾ കണ്ണുകൾ ആദിയായ സ്ഥലങ്ങളിലും കുരിശു വരയ്ക്കുന്നു. പിന്നീട് എല്ലാ സഹകാർമികരും രോഗിയുടെ തലയ്ക്കൽ വന്നു നിൽക്കണം. ഒരാൾ ഏവൻഗേലിയോനും കുരിശും രോഗിയുടെ തലയ്ക്കൽ പിടിക്കണം. പട്ടക്കാർ തങ്ങളുടെ വലതുകൈ രോഗിയുടെ തലയ്ക്കൽ പിടിക്കുന്നു; പ്രധാനകാർമികൻ ഹൂത്തോമോ പ്രാർഥന നടത്തുന്നു; അതിനു ശേഷം വിശ്വാസപ്രമാണവും ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും കുക്കലിയോനും ചൊല്ലി ശുശ്രൂഷ അവസാനിപ്പിക്കുന്നു . ശുശ്രൂഷയുടെ അവസാനം അധികം വന്ന സൈത്ത് പട്ടക്കാർ പരസ്പരം പൂശുകയും പിന്നീട് ജനങ്ങളെ പൂശുകയും ചെയ്യുന്നു. മലങ്കര മെത്രാപ്പോലീത്ത ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ്,പരിശുദ്ധ സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് മോസ് തീമോത്തിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, മാത്യൂസ് മോർ ഈവാനിയോസ്, കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദ്യോസിയോസ്, മാത്യൂസ് മോർ അപ്രേം, സഖറിയാ മോർ പോളിക്കാർപ്പോസ് , മാത്യൂസ് മോർ അന്തിമോസ് , മർക്കോസ് മോർ ക്രിസോസ്റ്റമോസ് , യാകോബ് മോർ അന്തോണിയോസ്, കുര്യാക്കോസ് മോർ ക്ലീമീസ്, ഗീവർഗീസ് മോർ സ്തേഫാനോസ് , ഏലിയാസ് മോർ അത്താനാസിയോസ്, തോമസ് മോർ അലക്സന്ത്രയോസ്, മാത്യൂസ് മോർ തീമോത്തിയോസ് എന്നിവർ സഹകാർമ്മികരായി, കോറെപ്പിസ്കോപ്പാമാർ, റമ്പാൻമാർ, വൈദീകൾ, സിസ്റ്റേഴ്സ് ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു. മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര,എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി

You May Also Like

NEWS

  കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണി ക്ണാചേരിയിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർനിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഫോറസ്റ്റ് ഓഫീസ് മുതൽ ജണ്ടപ്പടി വരെയുള്ള ഒരു കിലോമീറ്ററോളം ദൂരത്തിൽ തകർന്ന ഫെൻസിങ്ങിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് അടിയന്തിരമായി...

NEWS

  കോതമംഗലം: താലൂക്കിലെ ഏക സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആയ ചെറുവട്ടൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജില്ലയിലും താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിനേന നൂറുകണക്കിന്...

NEWS

കോതമംഗലം: കേന്ദ്ര സർക്കാർ കേരളത്തിലെ കേരളത്തോടും പൊതുവിദ്യാഭ്യാസ മേഖലയോടും കാണിക്കുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കഴിഞ്ഞ തവണത്തെ കുടിശിഖക്ക് പുറമേ ഈ സാമ്പത്തിക...

NEWS

പെരുമ്പാവൂർ : പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റിൽ നിന്നുള്ള ജലസേചന സൗകര്യത്തിനുള്ള കുടിവെള്ളം ഈയാഴ്ച തുറന്നു വിടുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു . ചെക്ക് ഡാമിൽ സൈഡ് ഇടിഞ്ഞത് കൊണ്ടുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ...

NEWS

  കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിൻ്റെ വീട് PV അൻവർ MLA സന്ദർശിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വരികയായിരുന്ന കോടിയത്ത് എൽദോസിനെ കാട്ടാന ആക്രമിച്ച്...

NEWS

കോതമംഗലം: മാരമംഗലം സെൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിടപ്പുരോഗി പരിചരണത്തിനായി വാങ്ങിയ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് എംഎൽഎ ശ്രീ.ആന്റണി ജോൺ നിർവഹിച്ചു. ക്രിസ്തുമസിന് ചാരിറ്റി പ്രദേശത്തെ കിടപ്പ് രോഗികൾക്ക് നൽകിവരുന്ന കേക്കിന്റെയും,...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തി­ല്‍ താല്‍കാലിക ഡ്രൈവർ(2 എണ്ണം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.12. 2024   പ്രായ പരിധി —- 18-41...

NEWS

കോതമംഗലം :ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടു കായലിലെ ഏഴുകിലോമീറ്റർ ദൂരം നീന്തി കടക്കാൻ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളിൽ വീട്ടിൽ അജിമ്സിന്റെയും ഫാത്തിമയുടെയും മകളും കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂളിലെ നാലാംക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ റെയ്‌സ അജിംസ്....

NEWS

കോതമംഗലം: സമഗ്ര ശിക്ഷ കേരളം ,എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റർ, കോതമംഗലം ലയൺസ് ക്ലബ്ബ് ചേലാട് , മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024ഡിസംബർ 21 , അന്തർദേശീയ...

NEWS

  കോതമംഗലം: നെല്ലിക്കുഴി പുതുപ്പാലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുസ്കാന്റെ (6) ഖബറടക്കം ശനി രാവിലെ 11 മണിയോടെ നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മൃതദേഹം പോസ്റ്റ്മോർട്ടം...

NEWS

  കോതമംഗലം :കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ...

NEWS

പെരുമ്പാവൂർ: നിയോജക മണ്ഡലത്തിലെ മുഴുവൻ ക്രിക്കറ്റ് താരങ്ങളെയും പങ്കെടുപ്പിച്ച് പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തുന്ന 5-ാമത് ക്രിക്കറ്റ് മാമാങ്കത്തിന് പെരുമ്പാവൂർ ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു....

error: Content is protected !!