കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, എച്ച് എസ് എസ് ടി എ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി കൺവീനർ ജോർജ് കെ തോമസ് എന്നിവർ പങ്കെടുത്തു.
എച്ച് എസ് എസ് ടി എ ട്രാൻസ്പോർട്ടേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിലാണ് കൊച്ചി മെട്രോയുമായി സഹകരിച്ചുകൊണ്ട് സൗജന്യ യാത്ര സംഘടിപ്പിച്ചത്.
