Connect with us

Hi, what are you looking for?

NEWS

നീന്തലിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി അഭിനവും മോ൯ഗം സാംദേവും

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍ ബോയ്‌സ് വിഭാഗം 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും 100 മീറ്റർ ബാക്ക് സ്ട്രോക്കിലും 400 മീറ്റർ വ്യക്തിഗത മെഡ്ലെയിലുമാണ് അഭിനവ് നിലവിലെ റെക്കോർഡുകൾ മറികടന്നത്.

200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിൽ നിലവിലെ റെക്കോർഡായ 02:20.65 മറികടന്ന് 02:12.53 സമയത്തിലാണ് അഭിനവ് ഫിനിഷ് ചെയ്തത്. 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ നിലവിലെ റെക്കോർഡായ 01:02.27 മറികടന്ന് 01:02.12 എന്ന പുതിയ വേഗം കുറിച്ചു. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡായ 4:53.75 മറികടന്ന് 4:47. 86 ൽ ഫിനിഷ് ചെയ്തു.

കഴിഞ്ഞവര്‍ഷത്തെ ദേശീയ സ്‌കൂള്‍ കായികമേളയിലെ സുവര്‍ണ നേട്ടത്തിനു പിന്നാലെയാണ് അഭിനവിന് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നീന്തലില്‍ ഹാട്രിക് റെക്കോഡ് നേടിയിരിക്കുന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ രണ്ടു വര്‍ഷം മുമ്പത്തെ മീറ്റ് റെക്കോഡ് തിരുത്തിയാണ് അഭിനവ് സ്വര്‍ണമണിഞ്ഞത്.

ജൂനിയ൪ ആൺകുട്ടികളുടെ വിഭാഗത്തിൽ 400 മീറ്റർ വ്യക്തിഗത മെഡ്ലെ, 800 മീറ്റർ ഫ്രീ സ്റ്റെൽ, 400 മീറ്റർ ഫ്രീ സ്റ്റൈൽ എന്നീ വിഭാഗങ്ങളിലാണ് മോ൯ഗം തീ൪ഥു സാംദേവ് സ്വ൪ണ്ണം നേടിയത്.

400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ നിലവിലെ റെക്കോർഡ് ആയ 5:00.12 മറികടന്ന് 4:50.60 എന്ന സമയത്തിലും 800 മീറ്റർ ഫ്രീ സ്റ്റെൽ ഇനത്തിൽ നിലവിലെ റെക്കോർഡ് ആയ 8:54.11 മറികടന്ന് 8:50.88 എന്ന സമയത്തും 400 മീറ്റർ ഫ്രീ സ്റ്റൈലിൽ 4:19.76 എന്ന നിലവിലെ റെക്കോർഡ് മറികടന്ന് 4:16.25 എന്ന സമയത്തിലുമാണ് മോ൯ഗം റെക്കോഡ് സ്വന്തമാക്കിയത്. 800 മീറ്റർ ഫ്രീ സ്റ്റൈലിലും 400 മീറ്റർ ഫ്രീ സ്റ്റൈലിലും 2023 ലെ സംസ്ഥാന തല കായികമേളയിൽ തന്റെ സ്വന്തം റെക്കോഡാണ് മോൻഗം തീർത്ഥു സാംവേദ് ഇത്തവണ മറികടന്നത്.

മൂന്നു ദിവസങ്ങളിലായി കോതമംഗലം എം.എ. കോളേജിലെ നീന്തൽ മത്സരങ്ങളിൽ 23 റെക്കോഡുകളാണ് പിറന്നത്. ബെസ്റ്റ് മീറ്റ് റെക്കോഡും ന്യൂ മീറ്റ് റെക്കോഡും ഉൾപ്പടെയാണിത്.

പടം : പരിശീലകൻ അഭിലാഷ് തമ്പിയോടൊപ്പം

You May Also Like

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളില്‍ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

NEWS

കോതമംഗലം : മുനമ്പം കുടിയിറക്ക് ഭീഷണിക്ക് ശ്വാസത പരിഹാരം വേണമെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ യൂണിറ്റ് ആവശ്യപ്പെട്ടു. കത്തീഡ്രൽ യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനവും വഖഫ് നിയമം മൂലം മുനമ്പം...

NEWS

കോതമംഗലം :കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് ഒറ്റയാൻ ഇറങ്ങി. നാട്ടുകാരും യാത്രക്കാരുംഭീതിയിൽധനുഷ്കോടി ദേശീയിൽ നേര്യമംഗലത്ത് വീണ്ടും കാട്ടാന ഇറങ്ങിയത് നാട്ടുകാരെയും മൂന്നാറിലേക്കുള്ള സഞ്ചാരികളെയുമാണ് ഭീതിയിലാക്കിയിട്ടുള്ളത്. കാട്ടാനകൾ നേര്യമംഗലത്ത് പട്ടാപ്പകൽ ദേശീയ പാതയിലെത്തിലെത്തി...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ് മലയാളവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി “പലമ – ഒത്തു പാടൽ” അഖില കേരള നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കേരളത്തിൻ്റെ തനതു വാദ്യങ്ങളും, പാട്ടുകളുമായി...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി മേഖലാധിപനുമായ ഡോ. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് വി.കന്തീല ശുശ്രൂഷ നടത്തി. 1982ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ...

NEWS

കോതമംഗലം :സംസ്ഥാന സ്കൂൾ കായിക മേള 24 ഏറ്റവും വേഗതയേറിയ താരമായി മാറിയ അൻസ്വാഫ് കെ അഷ്‌ റഫിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി അനുമോദിച്ചു. ലക്ഷ്യ ബോധവും...

NEWS

കോതമംഗലം : നെല്ലിക്കുഴിയുടെ അഭിമാനം സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്റർ ഓട്ടത്തിൽ 10.81 സെക്കൻ്റിൽ ഫിനിഷ് ചെയ്താണ് അൻസ്വാഫ് K അഷ്റഫ് സ്വർണ്ണം നേടി വേഗ രാജാവായി മാറിയത്. കീരംപാറ...

NEWS

കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു . ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ...

NEWS

മൂവാറ്റുപുഴ: നാലായിരത്തോളം കൗമര കലാ പ്രതിഭകൾ മാറ്റുരക്കുന്ന മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപ ജില്ല സ്കൂൾ കലോത്സവത്തിന് വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂ‌ളിൽ നാളെ തിരി തെളിയും. മൂവാറ്റുപുഴ നഗരസഭയിലെയും വാളകം,...

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലിയിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ കമ്മ്യൂണിറ്റി ഡെന്റൽ ക്ലിനിക്കിന്റെ ഉൽഘാടനം . ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പീസ് വാലി ചെയർമാൻ പി എം...

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

NEWS

കോതമംഗലം : സംസ്ഥാന സ്കൂൾ കായിക മേളയിലുണ്ടായ പോയിന്റ് അട്ടിമറിയും,കുട്ടികൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനവും അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. 43 പോയിന്റുമായി മൂന്നാം സ്ഥാനം നേടിയ കോതമംഗലം മാർ ബേസിൽ...

error: Content is protected !!