കോതമംഗലം : കോതമംഗലം താലൂക്കിലെ ഭൂമി തരംമാറ്റം അദാലത്ത് (ഉദ്യോഗസ്ഥ തലം )നവംബർ 8 ന് കോതമംഗലം എം എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രാവിലെ 10 മുതൽ നടത്തുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. 25 സെൻറിൽ താഴെയുള്ള ഫോം 5 , ഫോം 6 അപേക്ഷകളിൽ 31/8/24 വരെയുള്ള 1965 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കാൻ ഉള്ളത്.ജില്ലാ കളക്ടർ എൻ എസ് .കെ. ഉമേഷ് ഐ എ എസ്,മുവാറ്റുപുഴ ആർ ഡി ഒ അനി പി എൻ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ, തഹസിൽദാർ , എൽ ആർ തഹസിൽദാർ,വില്ലേജ് ഓഫീസർമാർ,കൃഷി ഓഫീസർമാർ എന്നിവർ ചേർന്ന് ഫയലുകൾതീർപ്പാക്കുന്നതിനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു.
