കോതമംഗലം : വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളിൽ 2 കോടി രൂപ ചിലവഴിച്ചുള്ള
രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി.രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫസ്റ്റ് ഫ്ലോറിൽ 901.213 ചതുരശ്ര മീറ്റർ വിസ്തീർണ്ണം വരുന്ന രീതിയിൽ ഒരു ഡ്രോയിങ് ഹോളും, മൂന്ന് ക്ലാസ് മുറികളും, ഒരു സ്റ്റാഫ് മുറിയും, പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും ഓരോ മുറികളും, പെൺ കുട്ടികൾക്കായുള്ള ശുചി മുറികളും, ഇലക്ട്രിക്കൽ വേലകളും ഉൾപ്പെടെയുള്ള പ്രവർത്തികളാണ് നടപ്പിലാക്കുന്നത്.നിർമ്മാണ പ്രവത്തനങ്ങളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
പൊതുമരാമത്ത് കെട്ടിട വിഭാഗം
അസി. എഞ്ചിനീയർ മെജോ ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് അംഗം എം എസ് ബെന്നി, സ്കൂൾ പി റ്റി എ എക്സിക്യൂട്ടീവ് അംഗം അജേഷ് രാജശേഖരൻ എന്നിവർ സംസാരിച്ചു
സാങ്കേതിക വിദ്യാഭ്യാസ മേഖല കാര്യാലയം ജോയിൻ്റ് ഡയറക്ടർ ഡോ. സോളമൻ പി എ സ്വാഗതവും, സ്കൂൾ സൂപ്രണ്ട് അസഫ് അലി എം എ നന്ദിയും രേഖപ്പെടുത്തി.