കോതമംഗലം : നേര്യമംഗലം ടൗണിന് സമീപം വിലാഞ്ചിറയിൽ ദേശീയപാതയുടെ
നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി നേര്യമംഗലത്തും പരിസരത്തും കുടിവെള്ളം പൂർണ്ണമായും നിലച്ചിട്ട് പത്ത് ദിവസം പിന്നിട്ടു.
നേര്യമംഗലം ടൗണിലും പരിസരത്തുമുള്ള 1200റോളം വീടുകളിലാണ് കേരള വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭിക്കാത്തത്. വെള്ളം ലഭിക്കുവാൻ പാത്രവുമായി നെട്ടോട്ടമോടുന്നത് എവിടെയും കാണാം. ഇവിടെയുള്ള മിക്ക കുടുംബക്കാരും വാട്ടർ അതോറിറ്റിയുടെ വെള്ളം കൊണ്ടാണ് തൃപ്തിപ്പെടുന്നത് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി അധികാരികളോ പഞ്ചായത്ത് അധികാരികളോ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധമുണ്ട്.
നേര്യമംഗലം ടൗണിന് സമീപം വിലാഞ്ചിറയിൽ ദേശീയപാതയുടെ
നിർമ്മാണത്തിനിടെ കഴിഞ്ഞ 15 നാണ് മണ്ണിടിഞ്ഞ് പൈപ്പ് ലൈൻ പൊട്ടിയത് ദേശീയപാത അധികാരികളും വാട്ടർ അതോറിറ്റി അധികാരികളും കൂടി മണിക്കൂറുകൾ കൊണ്ട് ചെയ്തു തീർക്കാവുന്ന ജോലിയാണ് ഇപ്പോൾ 10 ദിവസമായിട്ടും ചെയ്തുതീർക്കാത്തത്. ഈ വിഷയത്തിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. വാട്ടർ അതോറിറ്റിയുടെ കോതമംഗലം ഓഫീസിലേക്ക് പലവട്ടം പരാതികൾ പറഞ്ഞിട്ടും പ്രയോജനം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം വെള്ളം ലഭിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസിൽ മൂന്നിൽ ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുവാൻ നാട്ടുകാർ തീരുമാനിച്ചിരിക്കുകയാണ്.